സംസ്ഥാനത്തെ ഊബര്‍ ടാക്‌സി സമരം അവസാനിച്ചു, ചര്‍ച്ച തുടരും

Spread the love

തിരുവനന്തപുരം: നിരക്കു വര്‍ധന ആവശ്യപ്പെട്ട് ഊബര്‍, ഓല എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന സമരം അവസാനിപ്പിച്ചു. സമരത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് തീരുമാനം. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ ഇനിയും തുടരും. കഴിഞ്ഞ മാസം 21 മുതലായിരുന്നു ഓണ്‍ലൈന്‍ ടാക്‌സിക്കാരുടെ സമരം.

 

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ ഓള്‍ കേരള ഓണ്‍ലൈന്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ അലയന്‍സിന്റെ നേതൃത്വത്തിലായിരുന്നു സമരം. ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ക്ക് ഏകീകൃത നിരക്കു നിശ്ചയിക്കുക, പ്ലാറ്റ്‌ഫോമുകള്‍ ഈടാക്കുന്ന കമ്മീഷന്‍ നിയന്ത്രിക്കുക, നിരക്കു പരിഷ്‌കരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

 

ഓണ്‍ലൈന്‍ ഡ്രൈവര്‍മാരുടെ ന്യായമായ ആവശ്യം അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്നു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ നേരത്തെ നിലപാടെടുത്തിരുന്നു. നിരക്കുവര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നു സര്‍ക്കാരിന്റെ കേരള സവാരി, റാപ്പിഡോ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള ടാക്‌സി സേവനങ്ങള്‍ നേരത്തെ തന്നെ പുനരാരംഭിച്ചിരുന്നു.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *