‘കടയുടമ പറഞ്ഞതാണ്, പണം വേണം’; മാസ്ക് ധരിച്ചെത്തി, സെയിൽസ് ഗേളിനെ പറ്റിച്ച് പണംതട്ടി

Spread the love

കൊച്ചി ∙ കടയുടമ പറഞ്ഞയച്ചതാണെന്ന വ്യാജേനയെത്തി സെയിൽസ്ഗേളിനെ കബളിപ്പിച്ച് 6,000 രൂപ തട്ടിച്ചു. വൈറ്റില ജംക്‌ഷന് സമീപമുള്ള സ്ഥാപനത്തില്‍ ഇന്നലെയായിരുന്നു സംഭവം. മാന്യമായ വസ്ത്രവും മാസ്കും ധരിച്ച് വൈകിട്ട് മൂന്നരയോടെ സ്ഥാപനത്തിലെത്തിയ മധ്യവയസ്കനാണ് തട്ടിപ്പു നടത്തിയത്.

 

വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഇതിന് അര മണിക്കൂർ മുൻപ് കടയുടമ ഉണ്ടോ എന്ന് ഇയാൾ സ്ഥാപനത്തിലെത്തി അന്വേഷിച്ചിരുന്നു. പിന്നീട് ഫോണിൽ സംസാരിച്ചു കൊണ്ടു വന്ന തട്ടിപ്പുകാരൻ ‘കടയുടമയാണ് ഫോണിലെന്നും ആ ഡോക്യുമെന്റും കൗണ്ടറിലുള്ള കാശും തരാൻ പറഞ്ഞു’ എന്നും ജീവനക്കാരിയോട് പറഞ്ഞു. ജോലിക്കു വന്നു തുടങ്ങിയിട്ട് ഏതാനും ദിവസം മാത്രമായ ജീവനക്കാരി തട്ടിപ്പു തിരിച്ചറിയാതെ പണമെടുത്തു നൽകി. പണം എണ്ണാൻ തുടങ്ങിയപ്പോൾ ‘എണ്ണേണ്ട, ഞാൻ എണ്ണിക്കോളാം’ എന്ന് ഇയാൾ പറയുന്നതും പണം വാങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിന്നീട് അതിവേഗം ഇയാൾ കടയിൽ നിന്നിറങ്ങി പോയി.

 

പണം കൊടുത്തതിനു പിന്നാലെ ജീവനക്കാരി കടയുടമ റിജാസ് കരീമിനെ വിളിച്ച് ഇത്തരമൊരാൾ പണം വാങ്ങിക്കൊണ്ടു പോയ കാര്യം അറിയിച്ചു. ഇതു കേട്ടതോടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് ഉടമയ്ക്ക് മനസ്സിലായി. ഉടൻ തന്നെ കടവന്ത്ര പൊലീസിൽ പരാതി നൽകി. റിജാസിനെ ഇന്ന് െമാഴിയെടുക്കാൻ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. തട്ടിപ്പു നടത്തിയ ആളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇയാൾ മുൻപും സമാന തട്ടിപ്പ് കൊച്ചിയിൽ നടത്തിയിട്ടുണ്ടെന്നും ഒരു തട്ടിപ്പിനെ തുടർന്ന് കുറച്ചുകാലം ജയിലിൽ ആയിരുന്നു എന്നുമാണ് വിവരം.

 

കഴിഞ്ഞ വർഷം ആലപ്പുഴ നോർത്ത് പൊലീസും സമാനമായൊരു കേസ് റജിസ്റ്റർ ചെയ്തിരുന്നു. വഴിച്ചേരിയിലുള്ള സ്ഥാപനത്തിലെത്തി കടയുടമയാണെന്ന വ്യാജേന മറ്റൊരാളെക്കൊണ്ട് ഫോൺ ചെയ്യിപ്പിച്ച് ജീവനക്കാരിയിൽ നിന്ന് 7500 രൂപ തട്ടിയെടുത്തതായിരുന്നു സംഭവം. വൈറ്റിലയിൽ തട്ടിപ്പു നടത്തിയ ആള്‍ തന്നെയാണ് ഇത് എന്നാണ് കരുതുന്നത്.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *