‘ഒന്നുകിൽ ഭർത്താവിനെ കൊല്ലുക, അല്ലെങ്കിൽ ഞാൻ ജീവനൊടുക്കും’; ഭാര്യ കാമുകനയച്ച സന്ദേശവുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ

Spread the love

തെലങ്കാന: റോഡപകടം സൃഷ്ടിച്ച് ഭർത്താവിനെ കൊലപ്പെടുത്താൻ കാമുകനോട് ആവശ്യപ്പെടുന്ന ഭാര്യയുടെ ചാറ്റുകൾ പുറത്ത്. ഭർത്താവിനെ കൊലപ്പെടുത്തിയില്ലെങ്കിൽ ഞാൻ ജീവനൊടുക്കും എന്ന ചാറ്റിലുണ്ട്. വാട്സ് ആപ്, ഇൻസ്റ്റഗ്രാം ചാറ്റുകൾ പുറത്ത് വന്നതിന് പിന്നാലെ പരാതിയുമായി ഭർത്താവ് പൊലീസിനെ സമീപിച്ചു. തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലെ ചിലകോട് ഗ്രാമത്തിൽ താമസിക്കുന്ന ഗാഡെ രാജേശ്വർ റാവുവാണ് തന്റെ ഭാര്യ ഭവാനിക്കും കാമുകൻ സൈദുലുവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പൊലീസിനെ സമീപിച്ചത്.

 

ഖമ്മത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന രാജേശ്വർ റാവു 2016-ലാണ് ഭവാനിയെ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. കൊറിയർ ഡെലിവറി എക്സിക്യൂട്ടീവായ സൈദുലുവുമായി ഭാര്യ സൌഹൃദത്തിലായി എന്നാണ് പരാതിയിൽ പറയുന്നത്. ജൂലൈ 27 ന് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയ റാവു, ഭാര്യയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു എന്നും പരാതിയിലുണ്ട്. തൊട്ടടുത്ത ദിവസം സഹോദരനെ കൂട്ടാനായി അടുത്ത ഗ്രാമത്തിലേക്ക് പോയ തന്നെ സൈദലു പിന്തുടർന്നുവെന്നും അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും രാജേശ്വർ റാവു നൽകിയ പരാതിയിൽ പറയുന്നുണ്ട്.

 

സംഭവത്തിന് ശേഷം ഭാര്യയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് തന്നെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്യുന്ന വാട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം സംഭാഷണങ്ങൾ ലഭിച്ചതെന്ന് റാവു നൽകിയ പരാതിയിൽ പറയുന്നത്. ഈ സംഭാഷണങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ സഹിതം ആഗസ്റ്റ് 1-നാണ് രാജേശ്വർ റാവു ഡോർനക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാതി ലഭിച്ചതായി ഖമ്മം റൂറൽ സർക്കിൾ ഇൻസ്‌പെക്ടർ സ്ഥിരീകരിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമെന്നും അറിയിച്ചു.

  • Related Posts

    സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

    Spread the love

    Spread the loveവടക്കാഞ്ചേരി ∙ പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്.   പീഡനത്തിന് ഇരയായ…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    Leave a Reply

    Your email address will not be published. Required fields are marked *