സർക്കാർ ജോലി കിട്ടിയപ്പോൾ പ്രണയം നിരസിച്ചു; 250 കി.മീ. സഞ്ചരിച്ച് കാമുകനെ കാണാനെത്തി യുവതി, തർക്കം; പിന്നാലെ ട്വിസ്റ്റ്

Spread the love

പട്ന (ബിഹാർ ) ∙ സർക്കാർ ജോലി ലഭിച്ചതോടെ പ്രണയത്തിൽ നിന്ന് പിന്മാറിയ പൊലീസ് ഉദ്യോഗസ്ഥനായ കാമുകനെ കാണാൻ 250 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചെത്തി യുവതി. ബിഹാറിലെ ഔറംഗാബാദ് ജില്ലയിൽ ജോലി ചെയ്യുന്ന പൊലീസ് കോൺസ്റ്റബിളായ അങ്കേഷ് കുമാറിനെ (28) കാണാനാണ് സമസ്തിപൂരിൽ നിന്നും പൂജാകുമാരി (24) എത്തിയത്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥൻ പ്രണയത്തിൽനിന്നും പിന്മാറി. ഇതേതുടർന്നാണ് യുവതി 250 കിലോമീറ്റർ താണ്ടി എത്തിയതും തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതും.

 

പൂജാകുമാരി എത്തിയപ്പോൾ അംബയിലെ എക്സൈസ് വകുപ്പിന്റെ ചെക്പോസ്റ്റിലാണ് അങ്കേഷ് കുമാർ ഡ്യൂട്ടി ചെയ്തിരുന്നത്. തുടർന്ന് അവിടെവച്ച് ഇരുവരും തമ്മിൽ തർക്കം ആരംഭിക്കുകയും നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. അംബ പൊലീസ് എത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. അന്വേഷണത്തിൽ പൂജാകുമാരി പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് ബോധ്യമായ പൊലീസ് ഉദ്യോഗസ്ഥർ ഇരുകൂട്ടരുടേയും വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാർ വിവാഹത്തിനു സമ്മതിച്ചതോടെ ക്ഷേത്രത്തിൽ വച്ച് ചടങ്ങുകൾ നടത്താനും ഇരുകൂട്ടരും തീരുമാനിച്ചു. പൂജയും അങ്കേഷും നാല് വർഷമായി പ്രണയത്തിലായിരുന്നു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *