ഉദയനിധിക്ക് പിന്നാലെ ഉദയകുമാറും; തൃഷയെ വിജയ്‌യുമായി ബന്ധപ്പെടുത്തി പരാമർശം, വിവാദം

Spread the love

ചെന്നൈ∙ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ നടി തൃഷയുമായി ബന്ധപ്പെടുത്തിയുള്ള എഐഎഡിഎംകെ നേതാവിന്റെ പ്രസംഗം വിവാദമായി. അടുത്തിടെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ തൃഷയെ കുറിച്ച് അപകീർത്തികരമായി പ്രസംഗിച്ചു എന്ന് ആരോപിച്ചുള്ള പരാതിയിൽ അറസ്റ്റിലായിരുന്നു. എഐഎഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാറാണ് ഇപ്പോൾ സമാനമായ വിവാദത്തിനു തുടക്കമിട്ടിരിക്കുന്നത്.

 

ഓഗസ്റ്റ് 8 ന് തൂത്തുക്കുടിയിൽ നടന്ന പാർട്ടി പരിപാടിയിലാണ് എഐഎഡിഎംകെ നേതാവ് തൃഷയെ വിജയുമായി ചേർത്തുവച്ച് പ്രസംഗിച്ചത്. ‘‘വിജയ്‌യുടെ ‘പ്രിയപ്പെട്ട’ തൃഷയെ ഉപമുഖ്യമന്ത്രിയായി എപ്പോൾ നിയമിക്കുമെന്നു കാണാൻ തമിഴ്‌നാട് കാത്തിരിക്കുന്നു’’ – എന്നായിരുന്നു ഉദയകുമാർ പറഞ്ഞത്. കാവേരിയിൽനിന്നു ജലം കൊണ്ടുവരുന്നതിൽ വിജയ് പരാജയപ്പെട്ടെന്നും എഐഎഡിഎംകെ നേതാവ് വിമർശിച്ചു. നടിക്കെതിരെയുള്ള പരാമർശത്തിൽ തൃഷ ഫാൻസ് അസോസിയേഷൻ പ്രതിഷേധിച്ചു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *