യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു; വോട്ടെടുപ്പ് മാറ്റി വച്ചു

Spread the love

കൊച്ചി∙ പാമ്പാക്കുട പഞ്ചായത്ത് 10–ാം വാർഡ് ആയ ഓണക്കൂറിലെ കോൺഗ്രസ് സ്ഥാനാർഥി കുഴഞ്ഞു വീണ് മരിച്ചു. സി.എസ്.ബാബു (59) ആണ് മരിച്ചത്. പുലർച്ചെ 3നായിരുന്നു സംഭവം. വീട്ടിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

 

സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. അതേസമയം ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലേക്കുള്ള വോട്ടെടുപ്പ് ഇവിടെ നടക്കും.

  • Related Posts

    വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങില്ല; പെട്ടന്ന് തീരുന്നതല്ല ഈ പ്രതിസന്ധി: മന്ത്രി സണ്ണി ജോസഫ്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. 10 രൂപയ്ക്ക് മുകളിൽ നൽകി വൈദ്യുതി വാങ്ങാൻ കഴിയില്ല. എൻടിപിസി ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് വില കൂടുതലാണെന്നും സണ്ണി ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയുമായി പൊരുത്തപ്പെടാൻ…

    ഇതാണോ മാധ്യമപ്രവര്‍ത്തനം? ആന്റോ അഗസ്റ്റിന്‍ പല കേസിലും പ്രതി, വാറണ്ട് ഉള്ളതുകൊണ്ടാണ് റെയ്ഡ് നടത്തിയത്; മുഖ്യമന്ത്രി

    Spread the love

    Spread the loveതിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെതിരെ മുഖ്യമന്ത്രി വി ഡി സതീശന്‍. ആന്റോ അഗസ്റ്റിന്‍ പല കേസിലും പ്രതിയെന്ന് പറഞ്ഞ അദ്ദേഹം ഇതാണോ മാധ്യമപ്രവര്‍ത്തനമെന്നും ചോദിച്ചു. ഇന്ത്യ ടുഡേ റൗണ്ട് ടേബിള്‍ കോണ്‍ക്ലെവിലെ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *