ഇരുചക്ര വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Spread the love

പനമരം: റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുചക്ര വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കരണി പടാരിക്കുന്ന് ഒണ്ടമ്പെട്ടി ശ്രീജിത്തിന്റെ ഭാര്യ സി.ഡി. ദിനൂപ (31) ആണ് മരിച്ചത്. പനമരം കരിമ്പുമ്മലിൽ വെച്ച് ഇന്നലെ വൈകിട്ട് 6.15-ഓടെയായിരുന്നു അപകടം.

 

കരിമ്പുമ്മലിൽ വെച്ച് ബസ് കയറാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ദിനൂപയെ ഇരുചക്ര വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദിനൂപയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

  • Related Posts

    രോഗങ്ങൾ കണ്ടെത്താൻ മാത്രമല്ല, ദന്തചികിത്സയിൽ എക്സ്റേയുടെ ആവശ്യം വരുന്നതെപ്പോഴൊക്കെ?

    Spread the love

    Spread the love1895-ൽ വിൽഹെം കോൺറാഡ് റോണ്ട്ജെൻ എക്സ്റേ കണ്ടെത്തിയതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും നവംബർ 8 അന്താരാഷ്ട്ര റേഡിയോളജി ദിനമായി ആഘോഷിച്ചുവരുന്നു. ഡെന്റൽ റേഡിയോളജിയുടെ പ്രാധാന്യം, പല്ലിൻ്റെയും, വായുടെയും ആരോഗ്യം നിലനിർത്തുന്നതിൽ അതിന്റെ പങ്ക്, എക്സ്റേകളുടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഉപയോഗത്തിന്റെ…

    തെരുവുനായ കുറുകെ ചാടി:ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

    Spread the love

    Spread the loveമാനന്തവാടി:വള്ളിയൂർക്കാവ് ബസ് സ്റ്റോപ്പിന് സമീപം തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ അഫാസ് (19), ലസിൻ (17) എന്നിവർക്ക് സാരമായി പരിക്കേറ്റു.   വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും സേനാംഗങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *