കെഎസ്ആർടിസി ബസിനുനേരെ മുട്ടയെറിഞ്ഞ് കവർച്ചാശ്രമം; സംഭവം ബെംഗളൂരു–മൈസൂരു എക്സ്‌പ്രസ് വേയിൽ

Spread the love

ബെംഗളൂരു∙ ബെംഗളൂരു – മൈസൂരു എക്സ്‌പ്രസ് വേയിൽ ബിഡദിയിൽ കേരള ആർടിസി ബസിനു നേരെ മുട്ടയെറിഞ്ഞ് കവർച്ചാശ്രമം. ബുധനാഴ്ച രാത്രി 9.10 ന് ബെംഗളൂരുവിൽനിന്ന് കാസർകോട്ടേക്കുള്ള ഡീലക്സ് ബസിന്റെ മുന്നിലെ ഗ്ലാസിലാണ് കവർച്ചാസംഘം മുട്ടയെറിഞ്ഞത്. സർവീസ് റോഡിൽനിന്നു രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് മുട്ടയെറിഞ്ഞത്.

 

കഴിഞ്ഞയാഴ്ച കോഴിക്കോട് – ബെംഗളൂരു ഡീലക്സ് ബസ് അപകടത്തിൽപ്പെട്ട സ്ഥലത്തിനു സമീപമായിരുന്നു സംഭവം. കവർച്ചാ ശ്രമമാണെന്നു സംശയം തോന്നിയതോടെ ബസ് ഒരു കിലോമീറ്റർ അകലെ വെളിച്ചമുള്ള സ്ഥലത്ത് നിർത്തിയതായി ഡ്രൈവർ കാസർകോട് വെള്ളിക്കോത്ത് സ്വദേശി സുരേഷ് പറഞ്ഞു. ബൈക്കിലെത്തിയവർ രക്ഷപ്പെട്ടു. തുടർന്ന് ഗ്ലാസ് വൃത്തിയാക്കിയതിനുശേഷം ബസ് യാത്ര തുടർന്നു.

  • Related Posts

    വിദേശത്തു നിന്ന് പുത്തൻ മൊബൈൽഫോൺ കൊണ്ടുവരാൻ‌ എത്ര നികുതി? എത്ര ഫോൺ കൊണ്ടുവരാം? കള്ളക്കടത്തായി പിടിക്കുമോ?

    Spread the love

    Spread the loveകൊച്ചി ∙ പുത്തൻ ഐഫോണുമായി എത്തിയ യാത്രക്കാരനോടു കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാൻ ആവശ്യപ്പെട്ടതും അതിനെതിരെ യാത്രക്കാരൻ കുത്തിയിരിപ്പു സമരം നടത്തിയതും അടുത്തിടെ വിവാദമായി. ഈ സാഹചര്യത്തിലുയരുന്ന ചോദ്യങ്ങൾക്ക് എയർപോർട്ട് കസ്റ്റംസ് നൽകുന്ന മറുപടി ഇങ്ങനെ:   ∙ വിദേശത്തു…

    ‘ഒരുമിച്ച് മദ്യപിച്ച്, ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ? ഞാൻ പ്രഫഷനൽ ഡോക്ടർ’: മുൻകൂർ ജാമ്യം തേടി ജോൺസൺ

    Spread the love

    Spread the loveകൊച്ചി ∙ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ. ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യത്തിന് ജോൺസൺ എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. നടി അതുല്യ ചന്ദ്ര ഉൾപ്പെടുന്ന…

    Leave a Reply

    Your email address will not be published. Required fields are marked *