സ്വകാര്യതയിലേക്ക് ഒളിക്യാമറയുടെ പച്ചവെളിച്ചം! വിവാഹവാർഷികം ആഘോഷിക്കാനെത്തിയ ദമ്പതികൾക്കുണ്ടായത് നടുക്കുന്ന അനുഭവം, പ്രതിഷേധം

Spread the love

മാഡ്രിഡ്: വിവാഹവാര്‍ഷികം ആഘോഷിക്കാനായി സ്‌പെയിനിലെ മാഡ്രിഡിലേക്ക് യാത്ര തിരിച്ച ബ്രിട്ടീഷ് ദമ്പതികള്‍ക്ക് താമസസ്ഥലത്ത് നേരിടേണ്ടിവന്നത് നടുക്കുന്ന അനുഭവം. അപ്പാര്‍ട്ട്‌മെന്റിന്റെ ബെഡ്‌റൂമില്‍ കിടക്കയ്ക്ക് നേരെ തിരിച്ചുവെച്ച നിലയില്‍ ഒളിക്യാമറ കണ്ടെത്തിയതിനെ തുടര്‍ന്ന് യുകെയിലെ വോക്കിങ് സ്വദേശികളായ ഡോണ നണ്‍, റോയല്‍ ആര്‍ട്ടിലറി മുന്‍ സൈനികനായ റെയ്മണ്ട് നണ്‍ എന്നിവര്‍ക്ക് ആഘോഷങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങേണ്ടിവന്നു. മുപ്പത്തൊന്‍പതാം വിവാഹവാര്‍ഷികം ആഘോഷിക്കാനിറങ്ങിയതായിരുന്നു ദമ്പതികള്‍. സംഭവം വന്‍ വിവാദമായതോടെ ദമ്പതികള്‍ക്ക് തുക പൂര്‍ണമായി റീഫണ്ട് നല്‍കിയ എയര്‍ബിഎന്‍ബി, പ്രസ്തുത അപ്പാര്‍ട്ട്മെന്റിനെ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ നിന്ന് പുറത്താക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

 

ആഗസ്റ്റ് മൂന്നിന് മാഡ്രിഡിലെ ലാവപീസിലുള്ള എയര്‍ബിഎന്‍ബി അപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോള്‍ തന്നെ ലിവിങ് റൂമിന്റെ പ്രധാന വാതിലിന് അഭിമുഖമായി ഒരു സെന്‍സര്‍ ക്യാമറ ഇവരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. എങ്കിലും, യാതൊരു ഇന്‍ഡിക്കേറ്ററുകളും തെളിയാതിരുന്നതിനാല്‍ അത് സാധാരണ സുരക്ഷാ ഉപകരണമായിരിക്കുമെന്ന കരുതലിന്റെ പുറത്ത് ഇരുവരുമത് അവഗണിക്കുകയായിരുന്നു. എന്നാല്‍, തൊട്ടടുത്ത ദിവസം ഡോണ പുറത്തുപോയ സമയത്ത്, ബെഡ്റൂമിലെ ഭിത്തിയില്‍ സമാനമായ മറ്റൊരു ക്യാമറ കൂടി റെയ്മണ്ട് കണ്ടെത്തുകയായിരുന്നു. തങ്ങളുടെ കിടക്കയിലേക്ക് നേരിട്ട് തിരിച്ചുവെച്ച നിലയിലായിരുന്ന ഈ ക്യാമറയില്‍ പച്ച ലൈറ്റ് മിന്നുന്നത് കണ്ടതോടെയാണ് തങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷണത്തിലായിരുന്നുവെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം ഇവര്‍ തിരിച്ചറിയുന്നത്.

 

ഉടന്‍ തന്നെ പരിഭ്രാന്തരായ ദമ്പതികള്‍ എയര്‍ബിഎന്‍ബി അധികൃതരെ വിവരമറിയിക്കുകയും, സുരക്ഷ മുന്‍നിര്‍ത്തി അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഉടന്‍ മാറാന്‍ കമ്പനി നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍, രാത്രി വൈകിയതിനാലും പെട്ടെന്ന് മറ്റൊരു താമസസൗകര്യം കണ്ടെത്താന്‍ പ്രയാസമായതിനാലും ക്യാമറയുടെ കണക്ഷന്‍ വിച്ഛേദിച്ച് ഭിത്തിയിലേക്ക് തിരിച്ചുവെച്ച ശേഷം ഭയത്തോടെ അന്നത്തെ രാത്രി അവിടെത്തന്നെ കഴിയാന്‍ ഇരുവരും നിര്‍ബന്ധിതരായി. വീടുകള്‍ക്കുള്ളില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കുന്നത് 2024 മുതല്‍ എയര്‍ബിഎന്‍ബി പൂര്‍ണ്ണമായും നിരോധിച്ചിട്ടുള്ളതാണ്. എന്നിട്ടും സംഭവിച്ച ഗുരുതര വീഴ്ചയില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്നും കമ്പനി വക്താവ് അറിയിച്ചു.

  • Related Posts

    ബാത്ത്റൂമിലെ ഈയൊരു ശീലം ഹൃദയാഘാതത്തിന് കാരണമാകാം; നിസാരമാക്കല്ലേ

    Spread the love

    Spread the loveഇന്ത്യയിലെ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയാഘാതം. കൊറോണറി ധമനികളിൽ രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു. ഇത് എപ്പോൾ വേണമെങ്കിലും, എവിടെ വെച്ചും സംഭവിക്കാം;…

    അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യം; കണ്ടെത്തിയത് 300 മീറ്റർ ആഴക്കടലിൽ

    Spread the love

    Spread the loveകൊച്ചി ∙ അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യത്തെ കണ്ടെത്തി. പുതിയ മീൻ ഇനി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന (സിഎംഎഫ്ആർഐ)ത്തിന്റെ പേരിൽ അറിയപ്പെടും. സിഎംഎഫ്ആർഐ ഗവേഷകർ കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റർ ആഴക്കടലിലാണ് മീനിനെ കണ്ടെത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *