മൊബൈൽ ഫോൺ ഉപയോഗിച്ചതിന് പിതാവ് വഴക്കുപറഞ്ഞു; 13കാരി ജീവനൊടുക്കി

Spread the love

കൊച്ചി ∙ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് അച്ഛൻ വഴക്കുപറഞ്ഞതിൽ മനംനൊന്ത് 13 വയസുകാരി ജീവനൊടുക്കി. നെടുമ്പാശേരിക്ക് സമീപം കുന്നുകര ചാലക്കയിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെയാണ് വ്യാഴാഴ്ച വൈകുന്നേരം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി പഠനത്തിൽ മിടുക്കിയായിരുന്നു എന്നും മാതാപിതാക്കളും മക്കളും തമ്മിൽ മികച്ച ബന്ധം പുലർത്തിയിരുന്ന കുടുംബമായിരുന്നെന്നും പൊലീസ് പറഞ്ഞു. പൊതുവെ വഴക്കു പറയാറില്ലാത്ത അച്ഛൻ വഴക്കു പറഞ്ഞതിന്റെ മനോവിഷമത്തിൽ കുട്ടി ജീവനൊടുക്കുകയായിരുന്നു.

 

നിർമാണ തൊഴിലാളിയാണ് കുട്ടിയുടെ അച്ഛൻ. അമ്മ കൊച്ചി വിമാനത്താവളത്തിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുകയാണ്. വീട്ടിലെ ആവശ്യത്തിനായുള്ള ഫോണിലേക്ക് അച്ഛൻ ഇന്നലെ അത്യാവശ്യമായി വിളിച്ചപ്പോൾ കുട്ടി ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പിതാവ് കുട്ടിയോട് ഇക്കാര്യം ആരായുകയും വഴക്കുപറയുകയും ചെയ്തു. ഇതിനെ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു കുട്ടി. വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് എത്തിയ ശേഷം വസ്ത്രം മാറാനെന്നു പറഞ്ഞ് മുറിയിൽ കയറി വാതിലടച്ച് ജീവനൊടുക്കുകയായിരുന്നു.

 

കുന്നുകര ക്രിസ്തുരാജ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാപിതാക്കളും മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പുകളോ ഫോണിൽ സംശയകരമായ വിവരങ്ങളോ കണ്ടെത്തിയിട്ടില്ല. ചെങ്ങമനാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം മാറ്റി.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *