സിപിഎമ്മിനു മൂന്നു കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനം നൽകി ദമ്പതികൾ; റജിസ്ട്രേഷൻ രേഖ സംസ്ഥാന സെക്രട്ടറിക്ക് കൈമാറി

Spread the love

ചെന്നൈ ∙ ദക്ഷിണേന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റായ മലയാപുരം ശിങ്കാരവേലു ചെട്ടിയാർ കരുത്തുറ്റ പ്രവർത്തനം നടത്തിയ ട്രിപ്ലിക്കേനിൽ സിപിഎമ്മിനു മൂന്നു കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനം നൽകി ദമ്പതികൾ. അണ്ണാനഗർ സ്വദേശികളായ അഭിഭാഷകൻ ഇ.ഗോകുൽകൃഷ്ണൻ, ഭാര്യ മദ്രാസ് സർവകലാശാലയിലെ പ്രഫ. ജി.ജയന്തി എന്നിവരാണ് കുടുംബസ്വത്തിൽ നിന്നുള്ള വിഹിതം ഇഷ്ടദാനമായി നൽകിയത്. ഫിദൽ കാസ്ട്രോയുടെ നൂറാം ജന്മവാർഷികത്തോടു അനുബന്ധിച്ചു ട്രിപ്ലിക്കേനിലെ ഐസ്ഹൗസിലെ ഡോ.നടേശൻ റോഡിലുള്ള കെട്ടിടത്തിൽ വച്ചു റജിസ്ട്രേഷൻ രേഖ സംസ്ഥാന സെക്രട്ടറി പി.ഷൺമുഖത്തിനു ദമ്പതികൾ കൈമാറി.

 

2400 ചതുരശ്രയടി വിസ്തീർണം വരുന്ന കെട്ടിടത്തിന്റെ 700 ചതുരശ്രയടിയാണ് പാർട്ടിയുടെ പേരിലേക്ക് മാറ്റിയത്. റജിസ്ട്രേഷനു ചെലവായ 10 ലക്ഷം രൂപയും ഗോകുലകൃഷ്ണൻ നൽകി. പി.ഷൺമുഖത്തിനെ അണിയിക്കാൻ ചുവന്ന ഷാളുമായി ജയന്തി ചടങ്ങിലേക്ക് എത്തി.

 

സിഐടിയു ഓട്ടോ– ടാക്സി തൊഴിലാളി സംഘം സജീവ പ്രവർത്തകനായ അയനാവരം സ്വദേശി കെ.പ്രഭാകരനോട് കുടുംബസ്വത്തിനെ കുറിച്ചു ദമ്പതികൾ ചർച്ച ചെയ്തിരുന്നു. പ്രഭാകരന്റെ ഓട്ടോയിൽ 20 വർഷമായി സ്ഥിരം യാത്രക്കാരാണ് ഗോകുലകൃഷ്ണനും കുടുംബവും. സ്വത്ത് ഏതെങ്കിലും നന്മപ്രവൃത്തിക്കായി ഉപയോഗിക്കണമെന്ന അന്വേഷണം സിപിഎമ്മിലേക്ക് എത്തുകയായിരുന്നു. പാർട്ടിയുടെ ആശയത്തിൽ ആകൃഷ്ടനായതോടെ തീരുമാനം ഉറപ്പിച്ചു.

പ്രഭാകരൻ തോഴരുടെ കമ്യുണിസ്റ്റു ജീവിതമാണ് ശിങ്കാരവേലുവിന്റെ പ്രവർത്തന സ്ഥലത്തു ഒരു സ്ഥലം ലഭ്യമാകാൻ കാരണമായതെന്നും ചെന്നൈ സെൻട്രൽ ജില്ലാ സെക്രട്ടറി ജി.സെൽവ പറഞ്ഞു. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ പേരിലാണ് റജിസ്ട്രേഷൻ നടന്നിരിക്കുന്നത്. ചെന്നൈയിലെ കണ്ണായ സ്ഥലത്തു പാർട്ടിക്കു കിട്ടിയ സ്ഥലം ജനോപകാരപ്രദമായ ആവശ്യങ്ങൾക്കു ഉപയോഗിക്കുമെന്നു ചെപ്പോക്ക് ഏരിയ സെക്രട്ടറി ആർ.കപാലി പറഞ്ഞു.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *