ഗർഭകാലത്ത് ജോലിക്കെത്തുമ്പോൾ സൽവാർ കമ്മീസും ഷാളും ധരിക്കാം; വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Spread the love

തിരുവനന്തപുരം ∙ ഗര്‍ഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കായി യൂണിഫോം പരിഷ്‌കരിച്ച് ഉത്തരവ്. ഗര്‍ഭകാലത്ത് ജോലിക്കെത്തുമ്പോള്‍ കാക്കി സല്‍വാര്‍ കമ്മീസും ഷാളും ഷൂസിനു പകരം സാന്‍ഡലുകളും ധരിക്കാമെന്നാണ് ഉത്തരവ്. പൊലീസ് ആസ്ഥാന ഐജി ഹര്‍ഷിത അത്തല്ലൂരിയാണ് ഉത്തരവിറക്കിയത്. ഗര്‍ഭാകാലത്ത് പാന്റ്‌സും ഷര്‍ട്ടും ധരിക്കുന്നതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

 

കേരള പൊലീസ് സ്റ്റാൻഡിങ് ഓർഡറുകൾ, പൊലീസ് ആസ്ഥാനത്തിന്റെ മുൻ സർക്കുലറുകൾ, ഐപിഎസ് യൂണിഫോം ചട്ടങ്ങൾ, മറ്റ് സംസ്ഥാനങ്ങളിലെ സമാന പൊലീസ് ചട്ടങ്ങൾ എന്നിവ പരിശോധിച്ച ശേഷമാണ് ഇളവ് അനുവദിച്ചതെന്ന് ഉത്തരവിൽ പറയുന്നു. നിലവിലുള്ള സംസ്ഥാന ചട്ടങ്ങളിലും ഉത്തരവുകളിലും വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ഗർഭകാലത്തെയും പ്രസവാനന്തര കാലയളവിലെയും യൂണിഫോം സംബന്ധിച്ച് പ്രത്യേക വ്യവസ്ഥകൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഗർഭകാലത്ത് കൂടുതൽ സൗകര്യപ്രദമായ യൂണിഫോം ധരിക്കാൻ അനുമതി നൽകിയത്. അതേസമയം വനിതാ ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഐപിഎസ് യൂണിഫോം ചട്ടങ്ങൾ തന്നെയായിരിക്കും ബാധകം. ‌

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *