‘ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ’ തകർത്ത് സേന; പിടിയിലായത് 253പേർ, സംഘത്തിൽ മലയാളികളും

Spread the love

ന്യൂഡൽഹി∙ പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ സംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന ഭീകര സംഘടനയായ ‘ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ’ സുരക്ഷാ സേനകൾ തകർത്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയിലുടനീളം ഗ്രനേഡ്, ഐഇഡി, പെട്രോൾ ബോംബ് ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകര ശൃംഖലയാണ് ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കെന്ന് അധികൃതർ പറഞ്ഞു.

 

14 സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയിലൂടെ ഈ ശൃംഖലയിലെ 253 പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി അമിത് ഷാ പറഞ്ഞു. സംഘത്തിൽനിന്ന് ഐഇഡികൾ, പാക്കിസ്ഥാൻ ഓർഡിനൻസ് ഫാക്ടറിയുടെ മുദ്രയുള്ള ഗ്രനേഡുകൾ, പിസ്റ്റളുകൾ, ‌വെടിയുണ്ടകൾ, ചാരപ്പണിക്ക് ഉപയോഗിച്ച സിസിടിവി ക്യാമറകൾ എന്നിവ പിടിച്ചെടുത്തതായി അമിത്ഷാ പറഞ്ഞു.

 

ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെതിരെ എൺപതിലധികം എഫ്‌ഐആറുകളും ഇരുന്നൂറിലധികം അറസ്റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊലീസ്– പ്രതിരോധ സേനകളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിരീക്ഷണം നടത്താനും ചാരപ്പണിക്കായി സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും ഈ ഭീകരസംഘടന പ്രാദേശിക ഏജന്റുമാർക്ക് പണം നൽകിയിരുന്നതായി അധികൃതർ പറയുന്നു.

 

വിവിധ സംസ്ഥാനങ്ങളിൽനിന്ന് അറസ്റ്റിലായവർ: ഉത്തർപ്രദേശ് (62), ഹരിയാന (52), ഡൽഹി (51), പഞ്ചാബ് (44), രാജസ്ഥാൻ (15), മഹാരാഷ്ട്ര (8), ഉത്തരാഖണ്ഡ് (5), കർണാടക, ഗുജറാത്ത്, ബിഹാർ (3 വീതം), തെലങ്കാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, കേരളം (2 വീതം). പാക്കിസ്ഥാൻ സ്വദേശിയെന്ന് സംശയിക്കുന്നയാളും പാക്ക് ഭീകരരുമായി ബന്ധമുള്ള ഉത്തർപ്രദേശ് സ്വദേശിയും പിടിയിൽ ആയവരുടെ കൂട്ടത്തിലുണ്ട്. പാക്കിസ്ഥാൻ, ഗൾഫ് മേഖല എന്നിവിടങ്ങളിൽ നിന്നാണ് ഷെഹ്സാദ് ഭട്ടി പ്രവർത്തനം നടത്തുന്നതെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. സമൂഹമാധ്യമത്തിലൂടെയാണ് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ഉത്തരേന്ത്യയിലെ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനാണ് ഭട്ടി.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *