മുത്തങ്ങ സമരം: വിചാരണക്കോടതി വിധിക്കെതിരെയുള്ള അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

Spread the love

കൊച്ചി ∙ മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പൊലീസുകാരെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരെ ആദിവാസി ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. വിചാരണക്കോടതി ഇവർക്കു വിധിച്ച 5 വർഷത്തെ ശിക്ഷ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം ഉത്തരവിൽ പറയാമെന്ന് ജസ്റ്റിസ് എ.ബദറുദീൻ വ്യക്തമാക്കി. അതിനിടെ, വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ സമർപ്പിക്കുമെന്ന് സിബിഐ കോടതിയിൽ അറിയിച്ചു.

 

പൊലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാം, ഫോറസ്റ്റർ ശശിധരൻ എന്നിവരെ ആക്രമിച്ച കേസിലാണ് ഗീതാനന്ദൻ ഉൾപ്പെടെ നാലു പേരെ വിചാരണക്കോടതി ശിക്ഷിച്ചത്. ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ഹര്‍ജിക്കാർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. അഞ്ച് വർഷത്തെ ശിക്ഷയല്ലേ ഉള്ളൂ എന്ന് വാക്കാൽ പറഞ്ഞ കോടതി, പ്രതികൾക്കെതിരെ മറ്റ് കേസുകളിൽ ഇല്ലല്ലോ എന്നും പ്രതികരിച്ചു. അതിനിടെ, വിചാരണക്കോടതി വിധിയിലെ പ്രശ്നങ്ങൾ ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. കുറ്റപത്രത്തിൽ സെക്‌ഷൻ 149 ഉൾപ്പെടെയുള്ള വകുപ്പുകൾ ഫ്രെയിം ചെയ്തതിലെ അപാകതകളാണ് പ്രതിഭാഗം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

 

അതേസമയം, വിചാരണക്കോടതി വിധിക്കെതിരെ സിബിഐയും അപ്പീൽ നൽകാൻ തയാറെടുക്കുന്നതായി കേന്ദ്ര ഏജൻസിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. നേരത്തെ, കേസിൽ വാദം കേട്ടപ്പോൾ വിചാരണക്കോടതിയുടെ വിധി സൂക്ഷ്മമായി പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വിധിന്യായത്തിൽ ‘പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തി’ എന്നെഴുതിയത് തെറ്റായ കണ്ടെത്തലാണെന്നും, ‘അന്തിമമായി തെളിയിക്കപ്പെട്ടു’ എന്നായിരുന്നു രേഖപ്പെടുത്തേണ്ടിയിരുന്നതെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടിരുന്നു. ഗൂഢാലോചനയെക്കുറിച്ച് പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ട് എന്ന് മാത്രം പറഞ്ഞുകൊണ്ട് ശിക്ഷ നൽകാൻ കഴിയില്ലെന്നും കുറ്റങ്ങളിൽ വകുപ്പ് 149 (നിയമവിരുദ്ധമായി സംഘം ചേരൽ) ചേർത്തിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. കൊലപാതക കേസിൽ വെറുതെ വിടുകയും അതിലേക്ക് നയിച്ചെന്ന് പറയുന്ന ഗൂഢാലോചന കുറ്റത്തിൽ ശിക്ഷിക്കുകയും ചെയ്യുന്നത് നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

 

2003 ജനുവരി 5നാണ് മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ആരംഭിക്കുന്നത്. ഗോത്രമഹാസഭ പ്രവർത്തകർ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ അതിക്രമിച്ചു കയറി ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുകയും കുടിലുകൾ കെട്ടി കൃഷി ആരംഭിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. 2003 ഫെബ്രുവരി 19ന് കുണ്ടൻവയലിൽ ഒഴിപ്പിക്കാനെത്തിയ പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും പ്രതികൾ ആക്രമിച്ചതായും ഇതിനിടയിൽ വിനോദ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും അബ്ദുൾ സലാം, ശശിധരൻ എന്നിവർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.

 

വിചാരണക്കോടതി പ്രതികളെ കൊലപാതക കുറ്റത്തിൽനിന്ന് ഒഴിവാക്കിയിരുന്നെങ്കിലും അക്രമം, തട്ടിക്കൊണ്ടുപോകൽ, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം 5 വർഷം തടവും 36,000 രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. വിചാരണക്കോടതി വിധിച്ച ഈ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.ഗീതാനന്ദന് പുറമെ മൂന്നാം പ്രതി ബിനു, അഞ്ചാം പ്രതി രമേശൻ കോയാലിപ്പുര, പതിനൊന്നാം പ്രതി അനിൽകുമാർ എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *