‘നായയെ കൊന്ന കേസല്ലേ’; തെളിവെടുപ്പിനിടെ പൊലീസിനെ പരിഹസിച്ച് അർജുൻ ആയങ്കി

Spread the love

കൊച്ചി∙ കേസുകളെ സംബന്ധിച്ച ചോദ്യത്തിന് പരിഹാസത്തോടെയുള്ള മറുപടിയുമായി അർജുൻ ആയങ്കി. കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു പരിഹാസം. ‘നിസ്സാരമായ നായയെ കൊന്ന കേസല്ലേ’ ഇതെന്നായിരുന്നു പ്രതികരണം. തനിക്കെതിരെ നിരവധി കേസുകളുണ്ട്. അതെല്ലാം നേരിടുമെന്നും അർജുൻ ആയങ്കി മാധ്യമങ്ങളോട് പറഞ്ഞു.

 

തന്റെ ഫോണൊക്കെ പൊലീസിന് കൊടുത്തിട്ടുണ്ട്. എല്ലാം ഫോർമാറ്റ് ചെയ്താണ് കൊടുത്തതെന്നും ആയങ്കി പറഞ്ഞു. കടവന്ത്ര കുമാരനാശാൻ നഗറിലെ സുഹൃത്തിന്റെ അപ്പാർട്മെന്റിലാണ് രണ്ടുദിവസം അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവിടേക്കാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. രണ്ടു ദിവസത്തേക്കാണ് കോതമംഗലം മജിസ്ട്രേട്ട് കോടതി അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

 

മന്ത്രി രമേശ് ചെന്നിത്തലയെയും പൊലീസിനെയും സമൂഹമാധ്യമത്തിൽ വെല്ലുവിളിച്ചെന്ന കേസിൽ റിമാൻഡിലാണ് പ്രതി. 9ന് പുലർച്ചെ 2.15ന് ആണ് അർജുൻ ആയങ്കിയെ കണ്ണൂർ റേഞ്ച് ഡിഐജിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വധശ്രമക്കേസടക്കം 23 കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കി.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *