‘നടിയെ കൊണ്ടുവന്നിരുത്തി, മുഖ്യമന്ത്രിയുടെ മാനം കാറ്റിൽ പറന്നു’; വിജയ്–തൃഷ സല്യൂട്ടിൽ ആഞ്ഞടിച്ച് മുരശൊലി

Spread the love

ചെന്നൈ ∙ ചെന്നൈയിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ മുൻനിരയിൽ സിനിമ താരം തൃഷയ്ക്ക് ഇരിപ്പിടം ഒരുക്കിയ സംഭവത്തിൽ വിമർശനവുമായി ഡിഎംകെ മുഖപത്രം മുരശൊലി. ഓഗസ്റ്റ് 15 ന് ചെന്നൈയിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ തൃഷ പങ്കെടുത്തതും മുൻനിരയിൽ വിജയുടെ മാതാപിതാക്കൾക്ക് അടുത്ത് സീറ്റ് ലഭിച്ചതും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇതിനു പുറമേ വിജയ് പരേഡിൽ സല്യൂട്ട് നൽകുമ്പോൾ തൃഷ തിരിച്ച് സല്യൂട്ട് കൈമാറുന്ന വിഡിയോയും വൈറലായിരുന്നു. മുഖ്യമന്ത്രിയുടേയും നടിയുടേയും ഈ പ്രവൃത്തിയേയും മുരശൊലി എഡിറ്റോറിയലിൽ വിമർശിച്ചിട്ടുണ്ട്.

 

“ഒരു നടിയെ സ്വാതന്ത്ര്യദിന പരിപാടിയിൽ കൊണ്ടുവന്ന് സല്യൂട്ട് ചെയ്തു. വിജയ്‌യുടെ സ്വന്തം ആരാധകർക്കു പോലും ഇത് അംഗീകരിക്കാൻ കഴിയില്ല. പൊതുജനങ്ങൾ ഇതെങ്ങനെ സ്വീകരിക്കും?” എന്നാണ് മുരശൊലി മുഖപ്രസംഗത്തിൽ ചോദിക്കുന്നത്. നടിക്ക് മുൻവരിയിൽ സീറ്റ് ഒരുക്കുകയും സല്യൂട്ട് ചെയ്യുകയും ചെയ്തതിലൂടെ മുഖ്യമന്ത്രിയുടെ മാനം കാറ്റിൽ പറന്നെന്നും മുഖപ്രസംഗത്തിൽ വലിയ അക്ഷരത്തിൽ മുകളിലായി പത്രം നൽകിയിട്ടുണ്ട്.

 

സ്വാതന്ത്ര്യദിനത്തിൽ പരേഡിന്റെ മുൻനിരയിൽ ഒരു നടിയെ യാതൊരു ലജ്ജയോ മടിയോ കൂടാതെ ഇരുത്തിയതും സല്യൂട്ട് കൈമാറിയതും വിജയ്‌യിക്ക് വോട്ട് ചെയ്തവർക്കുപോലും സഹിക്കാൻ കഴിയാത്ത പ്രവൃത്തിയാണെന്നും പത്രം മുഖപ്രസംഗത്തിൽ എഴുതിയിട്ടുണ്ട്. ഒട്ടും മര്യാദയില്ലാത്ത പ്രവൃത്തികൾ പരസ്യമായി ചെയ്യുകയും ശേഷം അവയെ ന്യായീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരുടെ പ്രതിനിധിയാണ് വിജയ് എന്ന് എഡിറ്റോറിയൽ ആരോപിക്കുന്നു. ടിവികെ സർക്കാരിന്റെ 100 ദിനങ്ങളെ വിമർശിച്ചുകൊണ്ടുള്ള എഡിറ്റോറിയലിലാണ് സ്വാതന്ത്ര്യദിന ചടങ്ങിനെ കുറിച്ച് പരാമർശമുള്ളത്. അതേസമയം മുഖപ്രസംഗത്തിൽ വിജയും ടിവികെയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

  • Related Posts

    ഒരാള്‍ക്ക് എത്ര ലിറ്റര്‍ വരെ മദ്യം കൈവശം വയ്ക്കാം? ലംഘിച്ചാല്‍ ശിക്ഷയെന്ത്?

    Spread the love

    Spread the loveകേരള അബ്കാരി നിയമപ്രകാരം ഒരാള്‍ക്ക് വീടുകളിലോ കൈവശമോ വയ്ക്കാവുന്ന മദ്യത്തിന്റെ അളവിന് വ്യക്തമായ പരിധിയുണ്ട്. അനുവദനീയമായ അളവില്‍ കൂടുതല്‍ മദ്യം കൈവശം വയ്ക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. ലൈസന്‍സില്ലാതെ ഒരാള്‍ക്ക് വ്യക്തിഗത ആവശ്യത്തിനായി കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ പരിധി എക്‌സൈസ്…

    ജയില്‍ മെനുവില്‍ നിന്ന് മട്ടനും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭം

    Spread the love

    Spread the loveതിരുവനന്തപുരം: തടവുകാര്‍ ഏറെ ആസ്വദിച്ച് കഴിക്കുന്ന മട്ടനും മീന്‍ കറിയും ജയില്‍ മെനുവില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച് ജയില്‍ വകുപ്പ് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. ഉയര്‍ന്ന ചെലവും ആരോഗ്യപരമായ കാരണങ്ങളും സംഭരണ ബുദ്ധിമുട്ടും ചൂണ്ടിക്കാണിച്ചാണ് ഈ…

    Leave a Reply

    Your email address will not be published. Required fields are marked *