പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി സഹപാഠി, കയ്പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ; പ്രതിഷേധം

Spread the love

ഭോപാൽ ∙ മധ്യപ്രദേശിലെ ഗുണ ജില്ലയിൽ സർക്കാർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി സഹപാഠികളായ രണ്ട് പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി കുടിപ്പിച്ചതായി പരാതി. കുട്ടികൾ ഈ വിഷയം ഉടനടി പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും, കയ്പ് മാറാൻ പത്ത് രൂപയുടെ ചോക്ലേറ്റ് വാങ്ങി കഴിക്കാനായിരുന്നു മറുപടി. ഗുണ ജില്ലയിലെ അരോൺ ഡവലപ്‌മെന്റ് ബ്ലോക്കിലെ പ്രൈമറി സ്കൂളിൽ തിങ്കളാഴ്ചയാണ് സംഭവം.

 

സംഭവമറിഞ്ഞ് പ്രകോപിതരായ പെൺകുട്ടികളുടെ കുടുംബാംഗങ്ങളും നാട്ടുകാരും ചൊവ്വാഴ്ച സ്കൂൾ പരിസരത്ത് തടിച്ചുകൂടുകയും ക്യാംപസ് പൂട്ടിയിട്ട് പ്രതിഷേധം ഉയർത്തുകയും ചെയ്തു. കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെയും അനാസ്ഥ കാണിച്ച പ്രിൻസിപ്പലിനെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

 

തങ്ങളുടെ വാട്ടർ ബോട്ടിലിൽ ചില വിദ്യാർഥികൾ മൂത്രം കലർത്തിയെന്നും അത് കുടിക്കേണ്ടി വന്നുവെന്നുമാണ് പെൺകുട്ടികൾ പരാതിപ്പെട്ടത്. എന്നാൽ പരാതിയുമായി സമീപിച്ചപ്പോൾ അങ്ങേയറ്റം മനുഷ്യത്വരഹിതമായാണ് പ്രിൻസിപ്പൽ പെരുമാറിയതെന്നാണ് കുട്ടികളുടെ മൊഴി.

 

അരോൺ സബ് ഡിവിഷനൽ മജിസ്‌ട്രേട്ട് മഞ്ജുഷ ഖത്രിയുടെ നിർദേശപ്രകാരം തഹസിൽദാരും ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫിസറും സ്ഥലത്തെത്തി പ്രിൻസിപ്പലിനു കാരണം കാണിക്കൽ നോട്ടിസ് നൽകി. രണ്ട് ദിവസത്തിനകം വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ പറഞ്ഞു.

 

കുട്ടികളുടെ ക്ലാസിലെ ഒരു വിദ്യാർഥിയാണ് മോശം പ്രവൃത്തി ചെയ്തതെങ്കിലും ഇതിൽ കൂടുതൽ ആൺകുട്ടികൾക്ക് പങ്കുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കുറ്റാരോപിതനായ കുട്ടിയെയും മാതാപിതാക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇരകളായ പെൺകുട്ടികളുടെയും കുടുംബാംഗങ്ങളുടെയും കുറ്റാരോപിതനായ വിദ്യാർഥിയുടെയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *