ആത്മഹത്യ ഭീഷണി മുഴക്കി മകൻ, രക്ഷിക്കാനെത്തി പിതാവ്; നിയന്ത്രണം വിട്ട് രണ്ടുപേരും താഴേക്ക്; കണ്ടുനിന്ന അമ്മയും മരിച്ചു

Spread the love

മുംബൈ ∙ മഹാരാഷ്ട്രയിൽ കുന്നിൻമുകളിൽനിന്നു താഴെവീണ് അച്ഛനും അമ്മയും മകനും മരിച്ചു. കുന്നിന്റെ വശത്ത് കുത്തനെയുള്ള ഭാഗത്തു കയറിനിന്ന് ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ അനുനയിപ്പിക്കാൻ അച്ഛനും അമ്മയും ശ്രമിക്കുന്നതിനിടെ യുവാവ് താഴെവീഴുകയായിരുന്നു. നിയന്ത്രണം നഷ്ട‌പ്പെട്ട പിതാവും താഴേക്കു വീണു. ഇതു കണ്ടുനിന്ന അമ്മയും വീഴുകയായിരുന്നു.

 

ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഖവ്ദ കുന്നിൽ രാവിലെ പത്തു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ദേവ്‌ലായ് സ്വദേശിയായ പതിനെട്ടുകാരനാണ് ആത്മഹത്യാ ഭീഷണി മുഴക്കി. മൂന്നു മണിക്കൂറോളം യുവാവിന്റെ മാതാപിതാക്കളും പ്രദേശവാസികളും പൊലീസും ചേർന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പിന്മാറാൻ തയാറായിരുന്നില്ല.

 

താഴെ നിന്ന് പല തവണ പറഞ്ഞെങ്കിലും മകൻ കേൾക്കാതെ വന്നതോടെ പിതാവും കുന്നിന്മുകളിലേക്കു കയറി. പിതാവ് വരുന്നത് കണ്ട് മകൻ വീണ്ടും പിന്നോട്ട് പോയിക്കൊണ്ടിരുന്നു. എന്നാൽ പിതാവ് മകനെ പിടിക്കാൻ‌ ശ്രമിച്ചതോടെ ഇരുവരുടെയും നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീഴുകയായിരുന്നു. നിമിഷങ്ങൾക്കകം, പരിഭ്രാന്തയായ അമ്മയും താഴേക്ക് വീണു. യുവാവ് എന്തിനാണ് ആത്മഹത്യാഭീഷണി മുഴക്കിയതെന്ന് വ്യക്തമല്ല.

 

മാതാപിതാക്കളും മറ്റുള്ളവരും യുവാവിനെ അനുനയിപ്പിക്കാൻ ആവർത്തിച്ച് ശ്രമിച്ചിരുന്നതായി ദൃക്സാക്ഷി സഞ്ജയ് ജാദവ് പറഞ്ഞു. ‘‘അവനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ മാതാപിതാക്കളും മറ്റുള്ളവരും ശ്രമിച്ചു. എന്നാൽ കേൾക്കാൻ തയാറായിരുന്നില്ല. യുവാവിന്റെ അമ്മ അവനോട് ചാടരുതെന്ന് അപേക്ഷിച്ചുകൊണ്ടിരുന്നു’’– സഞ്ജയ് ജാദവ് പറഞ്ഞു.

  • Related Posts

    വാഹനം തടഞ്ഞ് പടക്കം പൊട്ടിച്ച് റീൽസ് ചിത്രീകരണം; ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നു

    Spread the love

    Spread the loveതേനി∙ തമിഴ്നാട് തേനിയില്‍ പൊലീസുകാരനെ തല്ലിക്കൊന്നു. റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ദീപാവലി റീൽസ് ചിത്രീകരിക്കുന്നത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെയാണ് മദ്യപസംഘം കൊലപ്പെടുത്തിയത്. സ്പെഷല്‍ സബ് ഇന്‍സ്പെക്ടര്‍ സെന്തില്‍ കുമാറാണ് കൊല്ലപ്പെട്ടത്. തേനിക്കു സമീപം സമതർമ്മപുരത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം.…

    താക്കോൽ കാണാനില്ല, മുറിയിൽ അപരിചിത ദമ്പതികൾ; ഭോപ്പാലിലെ എംഎൽഎ ഹോസ്റ്റൽ വിവാദത്തിൽ ഉന്നതതല അന്വേഷണം

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ എംഎൽഎ ഹോസ്റ്റലിൽ ഗുരുതരമായ സുരക്ഷാ വീഴ്ച. കോൺഗ്രസ് എംഎൽഎ ദിനേശ് ജയിൻ ബോസിന് അനുവദിച്ച മുറിയിൽ അപരിചിതരായ ദമ്പതികളെ കണ്ടതാണ് വിവാദത്തിന് തിരികൊളുത്തിയിട്ടുള്ളത്. ഇതേതുടർന്ന് ഹോസ്റ്റലിന്റെ സുരക്ഷാ സംവിധാനങ്ങൾക്കും നടത്തിപ്പിനുമെതിരെ വ്യാപക വിമർശനമുയർന്നിട്ടുണ്ട്.…

    Leave a Reply

    Your email address will not be published. Required fields are marked *