വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ്: ഒരു കുടുംബത്തിന് 3 സൗജന്യ ഗ്യാസ് സിലിണ്ടർ; സ്ത്രീകള്‍ക്ക് കൂടുതൽ ബസുകളിൽ സൗജന്യ യാത്ര

Spread the love

ചെന്നൈ∙ തമിഴ്നാട്ടിൽ വമ്പൻ ജനക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി.ജോസഫ് വിജയ്. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങൾക്ക് ഒരു വർഷം മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന് വിജയ് നിയമസഭയിൽ പറഞ്ഞു. ‘അന്നപൂർണി സൂപ്പർ സിക്സ്’ എന്നുപേരിട്ട പദ്ധതി 2027-ലെ പൊങ്കൽ മുതൽ നിലവിൽ വരും. ഏകദേശം 1.30 കോടി കുടുംബങ്ങൾക്ക് ഇത് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ.

 

പദ്ധതിപ്രകാരം മൂന്ന് എൽപിജി സിലിണ്ടറുകൾ വാങ്ങാൻ ആവശ്യമായ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറും. പദ്ധതിക്ക് പ്രതിവർഷം ഏകദേശം 4,000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ.

 

ഗൾഫ് മേഖലയിലെ യുദ്ധസാഹചര്യം കാരണമുണ്ടായ പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം കുടുംബങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിട്ടുണ്ട്. സാമ്പത്തിക ഞെരുക്കമുള്ള സാഹചര്യത്തിലും പൊതുജനങ്ങളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്. ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കുന്നതിനും അവർക്ക് നൽകിയ വാഗ്ദാനം നിറവേറ്റുന്നതിനുമാണ് സിലിണ്ടറുകൾക്കായി പണം നൽകാൻ തീരുമാനിച്ചതെന്നും വിജയ് നിയമസഭയിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഒരു വർഷം ആറ് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന് ടിവികെ വാഗ്ദാനം നൽകിയിരുന്നു.

 

സൗജന്യ സിലിണ്ടർ കൂടാതെ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സൗജന്യ ബസ് യാത്രയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്ത്രീകൾക്കായുള്ള ‘വെട്രി പയണ തിട്ടം’ പദ്ധതിയുടെ വിപുലീകരിക്കുകയാണെന്നും അദ്ദഹം പറഞ്ഞു. ഇതുപ്രകാരം സ്ത്രീകൾക്ക് എക്സ്പ്രസ്, എൽഎസ്എസ്, ഡീലക്സ് ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം. അന്തർ ജില്ലാ ബസ് സർവീസുകളിലേക്കും പദ്ധതി വിപുലീകരിക്കും. ഒക്ടോബർ 2ന് പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ചെന്നൈ പരന്ദൂരിൽ രണ്ടാമത്തെ വിമാനത്താവളം സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ചെന്നൈയിൽനിന്ന് 60 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന പരന്ദൂരിൽ സ്റ്റാലിൻ സർക്കാരാണ് വിമാനത്താവളം പ്രഖ്യാപിച്ചിരുന്നത്. ഈ പദ്ധതിക്കെതിരെ ദീർഘകാലമായി പ്രതിഷേധങ്ങൾ നടന്നിരുന്നു.

 

ജനങ്ങൾക്ക് എതിർപ്പില്ലാത്ത മറ്റൊരിടത്ത് പുതിയ വിമാനത്താവളം സ്ഥാപിക്കാൻ നിർദേശിക്കുമെന്നും വിജയ് പറഞ്ഞു. വിദഗ്ധസംഘങ്ങൾ വിമാനത്താവളത്തിനുള്ള സാധ്യതകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും പുതിയ സ്ഥലം തീരുമാനിക്കുക. ആളുകളെ കുടിയൊഴിപ്പിക്കുന്നത് ഒഴിവാക്കാനും പ്രദേശത്തെ കൃഷിഭൂമി സംരക്ഷിക്കാനും വേണ്ടിയാണ് പരന്ദൂരിലെ പദ്ധതി റദ്ദാക്കാൻ തീരുമാനിച്ചത്. കർഷകരാണ് രാജ്യത്തിന്റെ നട്ടെല്ലെന്നും, കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയോ പ്രതികൂലമായി ബാധിക്കുകയോ ചെയ്യാത്ത ഒരു സ്ഥലത്തായിരിക്കണം പുതിയ വിമാനത്താവളം നിർമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ വിമാനത്താവളത്തിൽ ഒരു പുതിയ ടെർമിനൽനിർമിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *