മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്പൈസ്ജെറ്റ്; കൊച്ചിയിൽ ദുരിതത്തിലായി യാത്രക്കാർ: പ്രതിഷേധം

Spread the love

കൊച്ചി∙ കൊച്ചിയിൽനിന്നുള്ള വിമാനം മുന്നറിയിപ്പില്ലാെത വീണ്ടും റദ്ദാക്കി സ്പൈസ്ജെറ്റ്. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഫുജൈറയിലേക്കു പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണു മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. ഇതോടെ രാവിലെ മുതൽ കാത്തിരുന്ന യാത്രക്കാർ കടുത്ത ദുരിതത്തിലായി. രാവിലെ 11.45 ന് പുറപ്പെടേണ്ടിയിരുന്ന എസ്ജി 081 വിമാനമാണ് കാരണങ്ങളൊന്നും പറയാതെ റദ്ദാക്കിയിരിക്കുന്നത്. നേരത്തെ, ഈ വിമാനം രാത്രി 9.40 ന് പുറപ്പെടുന്ന രീതിയിൽ പുനഃക്രമീകരിച്ചിരുന്നു. എന്നാൽ വൈകിട്ടോടെ റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. ഇതു സംബന്ധിച്ചു വിമാനക്കമ്പനിയോ വിമാനത്താവള അധികൃതരോ വിശദീകരണം പുറത്തിറക്കിയിട്ടില്ല. നേരത്തെ, വിമാനം മുടങ്ങുന്നതിന് സ്പൈസ്ജെറ്റ് നിരത്തിയ കാരണങ്ങൾ കൊച്ചി വിമാനത്താവള (സിയാൽ) അധികൃതർ അധികൃതർ നിരാകരിച്ചിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്പൈസ്ജെറ്റ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതും വൈകുന്നതും പതിവായിരിക്കുകയാണ്. മോശം കാലാവസ്ഥ കാരണമാണ് മുൻ ദിവസങ്ങളിൽ സർവീസ് തടസ്സപ്പെട്ടതെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. എന്നാൽ മറ്റു വിമാന സർവീസുകൾക്കൊന്നും തടസ്സമില്ലായിരുന്നുവെന്ന് കൊച്ചി വിമാനത്താവള അധികൃതർ വ്യക്തമാക്കിയതോടെ സ്പൈസ്ജെറ്റിന്റെ വിശദീകരണം തെറ്റാണെന്ന് ബോധ്യമായി.

 

തുടര്‍ച്ചയായി യാത്രക്കാരുടെ പരാതികള്‍ ഉയര്‍ന്നിട്ടും സ്‌പൈസ്ജെറ്റ് പ്രശ്‌നങ്ങള്‍ വേണ്ടത്ര പരിഹരിച്ചിട്ടില്ലെന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്ഥിതി കൂടുതല്‍ വഷളായെന്നും കഴിഞ്ഞ ദിവസം സിയാല്‍ ആരോപിച്ചിരുന്നു. സ്‌പൈസ്ജെറ്റ് വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിന് മുമ്പ് എയര്‍ലൈനുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ നിലവിലെ സമയക്രമം വീണ്ടും പരിശോധിക്കണമെന്നും അന്ന് സിയാല്‍ നിര്‍ദേശിച്ചിരുന്നു.

  • Related Posts

    വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന: കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

    Spread the love

    Spread the loveനിലമ്പൂർ: കലാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തിവന്ന കോളജ് അധ്യാപകൻ ഉൾപ്പെടെ നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. മമ്പാട് എം.ഇ.എസ്. കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം താത്കാലിക അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി…

    മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസ്: പ്രോസിക്യൂഷൻ അനുമതിയിൽ വ്യത്യസ്ത നിലപാട്; വിമർശിച്ച് കോടതി

    Spread the love

    Spread the loveകൊച്ചി ∙ എസ്എൻഡിപി യോഗം മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് സർക്കാരും പ്രോസിക്യൂട്ടറും സ്വീകരിച്ച വ്യത്യസ്ത നിലപാടുകളില്‍ ഹൈക്കോടതി വിമർശനം. സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെടുന്ന ഇത്തരം കേസുകളിൽ അനാസ്ഥയും വിചിത്രമായ തന്ത്രങ്ങളും കാണുന്നത് അംഗീകരിക്കാനാവില്ലെന്നു…

    Leave a Reply

    Your email address will not be published. Required fields are marked *