മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്, കേരളത്തില്‍ പെയ്തത് 1,278.7 മില്ലിമീറ്റര്‍ മാത്രം; ഏറ്റവും ബാധിച്ചത് വയനാടിനെ

Spread the love

തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂണ്‍ ഒന്നിനും ഓഗസ്റ്റ് 24നും ഇടയില്‍ കേരളത്തിന് സാധാരണയായി ലഭിക്കേണ്ട മഴയിലാണ് കുറവ് ഉണ്ടായിരിക്കുന്നത്. സാധാരണയായി 1,671 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ 1,278.7 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

 

കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം എന്നി ആറ് ജില്ലകളില്‍ മാത്രമാണ് സാധാരണ ലഭിക്കേണ്ട മഴ ലഭിച്ചത്. മറ്റു ജില്ലകളിലെല്ലാം മഴയില്‍ കുറവ് ഉണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് മഴക്കുറവ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. സാധാരണ ലഭിക്കേണ്ട മഴയെ അപേക്ഷിച്ച് 51 ശതമാനം കുറവാണ് വയനാട്ടില്‍ രേഖപ്പെടുത്തിയത്. സാധാരണയായി 2114.7 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1,039.7 മില്ലിമീറ്റര്‍ മഴ മാത്രമാണ് വയനാടിന് ലഭിച്ചത്. ഇടുക്കിയില്‍ മഴയില്‍ 45 ശതമാനം കുറവാണ് ഉണ്ടായത്. 2092 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1,147 മില്ലിമീറ്റര്‍ മഴയാണ് ഇടുക്കിയില്‍ ലഭിച്ചത്. കൊല്ലമാണ് തൊട്ടുതാഴെ. മഴയില്‍ 30 ശതമാനം കുറവാണ് കൊല്ലത്ത് ഉണ്ടായത്.

 

അതേസമയം പത്തനംതിട്ടയില്‍ 1220 മില്ലിമീറ്റര്‍ മഴ ലഭിച്ചു. സാധാരണ ലഭിക്കേണ്ട മഴയോട് അടുത്ത് മഴ ഇത്തവണ കിട്ടി. സാധാരണയായി 1,250 മില്ലിമീറ്റര്‍ മഴയാണ് പത്തനംതിട്ടയില്‍ ലഭിക്കേണ്ടത്. തിരുവനന്തപുരത്ത് 632.5 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സാഹചര്യത്തില്‍ 629.6 മില്ലിമീറ്റര്‍ മഴ ലഭിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

  • Related Posts

    വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന: കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

    Spread the love

    Spread the loveനിലമ്പൂർ: കലാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തിവന്ന കോളജ് അധ്യാപകൻ ഉൾപ്പെടെ നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. മമ്പാട് എം.ഇ.എസ്. കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം താത്കാലിക അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി…

    മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസ്: പ്രോസിക്യൂഷൻ അനുമതിയിൽ വ്യത്യസ്ത നിലപാട്; വിമർശിച്ച് കോടതി

    Spread the love

    Spread the loveകൊച്ചി ∙ എസ്എൻഡിപി യോഗം മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് സർക്കാരും പ്രോസിക്യൂട്ടറും സ്വീകരിച്ച വ്യത്യസ്ത നിലപാടുകളില്‍ ഹൈക്കോടതി വിമർശനം. സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെടുന്ന ഇത്തരം കേസുകളിൽ അനാസ്ഥയും വിചിത്രമായ തന്ത്രങ്ങളും കാണുന്നത് അംഗീകരിക്കാനാവില്ലെന്നു…

    Leave a Reply

    Your email address will not be published. Required fields are marked *