‘ജനനേന്ദ്രിയം തകർത്തു; ക്രൂരമായി മർദിച്ചു’: ശാസ്താംകോട്ട പൊലീസിനെതിരെ യുവാവിന്റെ പരാതി

Spread the love

കൊല്ലം/പത്തനംതിട്ട∙ പത്തനംതിട്ട അടൂരില്‍ ഇരുപത്തിമൂന്നുകാരനെ പൊലീസ് അതിക്രൂരമായി മര്‍ദിച്ചെന്ന് പരാതി. കൊല്ലം ശാസ്താംകോട്ട പൊലീസിനെതിരെയാണ് അടൂര്‍ സ്വദേശിയുടെ പരാതി. മര്‍ദനത്തില്‍ ജനനേന്ദ്രിയം തകര്‍ന്നെന്നു യുവാവ് പറയുന്നു. യുവാവിനു ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

 

മേയ് 29 നാണ് കേസിനാസ്പദമായ സംഭവം. പോക്‌സോ കേസില്‍ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസുകാര്‍ യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി ഒന്നര മണിക്കൂറോളം മര്‍ദിച്ചുവെന്നാണു പരാതി. പൊലീസുകാര്‍ മുട്ടുവച്ച് ഇടിക്കുകയും പുറത്തു ശക്തമായി അടിക്കുകയും ചെയ്‌തെന്നു യുവാവ് പറഞ്ഞു. കൈകള്‍ പിടിച്ചുവച്ചശേഷം ജനനേന്ദ്രിയത്തില്‍ പിടിച്ച് ഞെരിക്കുകയും അതിക്രൂരമായി മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു. അടൂര്‍ ടോള്‍ വരെ നീണ്ട മര്‍ദനത്തിനിടെ തന്നെയും അമ്മയെയും അശ്ലീലമായ വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചെന്നും യുവാവ് ആരോപിച്ചു.

 

തുടക്കത്തില്‍ ഭയം കാരണം മര്‍ദനത്തിനിരയായത് ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് ശാസ്താംകോട്ട ഡിവൈഎസ്പി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയെങ്കിലും നീതി കിട്ടിയില്ലെന്നും യുവാവ് പറഞ്ഞു. പരാതി പിന്‍വലിക്കാന്‍ പൊലീസുകാര്‍ സമ്മര്‍ദം ചെലുത്തിയെന്നും ഇരുപത്തിമൂന്നുകാരന്‍ വെളിപ്പെടുത്തി. ഇപ്പോള്‍ പൊലീസ് കംപ്ലൈന്റ്‌സ് അതോറിറ്റിയെ സമീപിച്ചിരിക്കുകയാണ് യുവാവിന്റെ കുടുംബം.

  • Related Posts

    വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന: കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

    Spread the love

    Spread the loveനിലമ്പൂർ: കലാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തിവന്ന കോളജ് അധ്യാപകൻ ഉൾപ്പെടെ നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. മമ്പാട് എം.ഇ.എസ്. കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം താത്കാലിക അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി…

    മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസ്: പ്രോസിക്യൂഷൻ അനുമതിയിൽ വ്യത്യസ്ത നിലപാട്; വിമർശിച്ച് കോടതി

    Spread the love

    Spread the loveകൊച്ചി ∙ എസ്എൻഡിപി യോഗം മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് സർക്കാരും പ്രോസിക്യൂട്ടറും സ്വീകരിച്ച വ്യത്യസ്ത നിലപാടുകളില്‍ ഹൈക്കോടതി വിമർശനം. സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെടുന്ന ഇത്തരം കേസുകളിൽ അനാസ്ഥയും വിചിത്രമായ തന്ത്രങ്ങളും കാണുന്നത് അംഗീകരിക്കാനാവില്ലെന്നു…

    Leave a Reply

    Your email address will not be published. Required fields are marked *