അറസ്റ്റ് ഇല്ലാതെയും ഒരാളെ തടങ്കലില്‍ വയ്ക്കാം; ഹൈക്കോടതി

Spread the love

കൊച്ചി: കേസ് അന്വേഷണത്തിനായി ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്താതെ തന്നെ ഒരാളെ തടങ്കലില്‍ വയ്ക്കാന്‍ ചില പ്രത്യേക നിയമങ്ങള്‍ അനുവദിക്കുന്നുണ്ടെന്നു ഹൈക്കോടതി. ലഹരി പദാര്‍ഥ വിരുദ്ധ നിയമം (എന്‍ഡിപിഎസ്), കള്ളപ്പണം വെളുപ്പിക്കല്‍ നിയമം (പിഎംഎല്‍എ), കസ്റ്റംസ് നിയമം തുടങ്ങിയവയിലെ വകുപ്പുകള്‍ ഇത്തരത്തില്‍ തടങ്കലില്‍ വയ്ക്കുന്നതിനു അനുമതി നല്‍കുന്നുണ്ട്. ബിഎന്‍എസ് വകുപ്പ് 179 (1) പ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്‍കി വിളിപ്പിക്കുന്നതും നിയമവിരുദ്ധ കസ്റ്റഡി അല്ലെന്നു ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി.

 

ഔദ്യോഗികമായി അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് തടങ്കലില്‍ വച്ചെന്നും 24 മണിക്കൂറിനു ശേഷമാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയതെന്നും ചൂണ്ടിക്കാണിച്ച് നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി നിയമപരമായ തടങ്കലില്‍വയ്ക്കലും അറസ്റ്റും തമ്മിലുള്ള വ്യത്യാസത്തില്‍ വ്യക്ത വരുത്തിയത്. അന്വേഷണത്തിനായി ഒരാളെ തടങ്കലില്‍വയ്ക്കലിനു കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കണമെന്നു കോടതി വ്യക്തമാക്കി.

 

ബന്ധപ്പെട്ട നിയമപ്രകാരമുള്ള മുന്‍കൂര്‍ നോട്ടീസ് നല്‍കണം. തടങ്കലില്‍വച്ച സമയവും അറസ്റ്റ് ചെയ്ത സമയവും കൃത്യമായി രേഖപ്പെടുത്തണം. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കണം. അറസ്റ്റിനുള്ള കാരണങ്ങള്‍ വ്യക്തമായി അറിയിക്കണം തുടങ്ങിയ നടപടിക്രമങ്ങളാണ് പാലിക്കേണ്ടത്.

 

നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നു പരിശോധിച്ച മജിസ്‌ട്രേറ്റ് ശരിയായ തീരുമാനം എടുക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. നിയമ ലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ പ്രതിയെ വിട്ടയയ്ക്കാന്‍ ഉത്തരവിടേണ്ടത് മജിസ്‌ട്രേറ്റിന്റെ ഉത്തരവാദിത്വമാണ്. റിമാന്‍ഡ് ഓര്‍ഡറില്‍ നിയമം ലംഘിച്ചിട്ടുണ്ടോയെന്നു മജിസ്‌ട്രേറ്റ് വ്യക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

 

കൊലപാതക കേസില്‍ പ്രയിയാ മലപ്പുറം സ്വദേശി മുജീബ് റഹ്മാന്‍, ലഹരിമരുന്ന് കേസുകളില്‍ പ്രതികളായ മൂവാറ്റുപുഴ സ്വദേശി അരുണ്‍ കെ തോമസ്, കണ്ണൂര്‍ സ്വദേശി വിഎ സര്‍ഫാസ്, മലപ്പുറം സ്വദേശ് റഷാദ് മുഹമ്മദ്, കോഴിക്കോട് സ്വദേശി പികെ മുഹമ്മദ് ആഷില്‍ എന്നിവരുടെ ജാമ്യ ഹര്‍ജികളാണു തള്ളിയത്. എന്നാല്‍ ലഹരിമരുന്നു കേസിലെ പ്രതി തൃശൂര്‍ സ്വദേശി ടിവി അനീഷ് നല്‍കിയ ഹര്‍ജി അനുവദിച്ചു. തടഞ്ഞുവച്ച സമയം കൃത്യമായി രേഖപ്പെടുത്താതു കണക്കിലെടുത്താണിത്.

  • Related Posts

    വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന: കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

    Spread the love

    Spread the loveനിലമ്പൂർ: കലാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തിവന്ന കോളജ് അധ്യാപകൻ ഉൾപ്പെടെ നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. മമ്പാട് എം.ഇ.എസ്. കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം താത്കാലിക അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി…

    മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസ്: പ്രോസിക്യൂഷൻ അനുമതിയിൽ വ്യത്യസ്ത നിലപാട്; വിമർശിച്ച് കോടതി

    Spread the love

    Spread the loveകൊച്ചി ∙ എസ്എൻഡിപി യോഗം മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് സർക്കാരും പ്രോസിക്യൂട്ടറും സ്വീകരിച്ച വ്യത്യസ്ത നിലപാടുകളില്‍ ഹൈക്കോടതി വിമർശനം. സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെടുന്ന ഇത്തരം കേസുകളിൽ അനാസ്ഥയും വിചിത്രമായ തന്ത്രങ്ങളും കാണുന്നത് അംഗീകരിക്കാനാവില്ലെന്നു…

    Leave a Reply

    Your email address will not be published. Required fields are marked *