സൗഹൃദം പ്രണയമായി, വിവാഹം കഴിക്കാൻ തീരുമാനിച്ച് വനിതാ കോൺസ്റ്റബിൾമാർ; അവസാനനിമിഷം ഉപേക്ഷിച്ചു

Spread the love

മുംബൈ ∙ മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്‌വഡ് പൊലീസ് കമ്മിഷണറേറ്റിലെ രണ്ട് വനിതാ കോൺസ്റ്റബിൾമാർ തമ്മിൽ നടത്താനിരുന്ന സ്വവർഗ വിവാഹം ഉപേക്ഷിച്ചു. ഓഗസ്റ്റ് 30ന് പുണെയ്ക്കടുത്തുള്ള അലണ്ടിയിൽ പരമ്പരാഗത വൈദിക ആചാരപ്രകാരം വിവാഹിതരാകാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ, ഈ വാർത്ത പുറത്തുവന്നതിനെത്തുടർന്നുണ്ടായ മാധ്യമശ്രദ്ധയും കുടുംബങ്ങളിൽ നിന്നുള്ള സമ്മർദ്ദവുമാണ് ഇവരെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത്.

മൂന്ന് വർഷം മുമ്പ് പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കിടെയാണ് 23, 26 വയസ്സുള്ള യുവതികൾ പരസ്പരം പരിചയപ്പെടുന്നത്. പരീക്ഷ പാസായി പരിശീലനം പൂർത്തിയാക്കിയ ശേഷം ഇരുവരും ഒരേ പൊലീസ് സ്റ്റേഷനിൽ നിയമിതരാവുകയും ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തു. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വിവാഹ ചടങ്ങുകൾക്കായി ഇരുവരും ഒരേ വിവാഹ ക്ഷണക്കത്ത് ഘടിപ്പിച്ചാണ് പൊലീസ് സ്റ്റേഷനിൽ അവധിക്ക് അപേക്ഷ നൽകിയത്. ഇതോടെയാണ് ഇവരുടെ വിവാഹ വിവരം സഹപ്രവർത്തകരും ഉദ്യോഗസ്ഥരും അറിയുന്നത്. തുടർന്ന് വാർത്ത സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായി മാറി.

 

വിവാഹ വാർത്ത അറിഞ്ഞ യുവതികളിൽ ഒരാളുടെ കുടുംബം ബന്ധത്തെ ശക്തമായി എതിർത്തു. അവർ പിംപ്രി-ചിഞ്ച്‌വഡ് പൊലീസ് സ്റ്റേഷനിലെത്തി മുതിർന്ന ഉദ്യോഗസ്ഥരെ കാണുകയും വിവാഹം തടയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ തികച്ചും വ്യക്തിപരമായ കാര്യമായതിനാൽ ഇതിൽ ഔദ്യോഗികമായി ഇടപെടാൻ കഴിയില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.

  • Related Posts

    ബാത്ത്റൂമിലെ ഈയൊരു ശീലം ഹൃദയാഘാതത്തിന് കാരണമാകാം; നിസാരമാക്കല്ലേ

    Spread the love

    Spread the loveഇന്ത്യയിലെ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയാഘാതം. കൊറോണറി ധമനികളിൽ രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു. ഇത് എപ്പോൾ വേണമെങ്കിലും, എവിടെ വെച്ചും സംഭവിക്കാം;…

    അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യം; കണ്ടെത്തിയത് 300 മീറ്റർ ആഴക്കടലിൽ

    Spread the love

    Spread the loveകൊച്ചി ∙ അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യത്തെ കണ്ടെത്തി. പുതിയ മീൻ ഇനി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന (സിഎംഎഫ്ആർഐ)ത്തിന്റെ പേരിൽ അറിയപ്പെടും. സിഎംഎഫ്ആർഐ ഗവേഷകർ കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റർ ആഴക്കടലിലാണ് മീനിനെ കണ്ടെത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *