അതിഥിതൊഴിലാളികളെ കൊള്ളയടിക്കും, ‘പൊലീസ്’ വേഷത്തിൽ; തൂക്കി കേരള പൊലീസ്

Spread the love

കട്ടപ്പന ∙ പൊലീസ് ചമഞ്ഞ് അതിഥിത്തൊഴിലാളികളിൽ നിന്ന് പിടിച്ചുപറി നടത്തിവന്നിരുന്ന സംഘത്തിൽപെട്ട നാലുപേർ അറസ്റ്റിൽ. വലിയപാറ തയ്യിൽ പ്രമോദ് ശശി (38), വലിയതോവാള തകിടിയേൽ സുധീഷ് (മനു-36), മുണ്ടക്കയം കൂട്ടിക്കൽ പി.എസ്.ഹരി (അച്ചു-32), വലിയതോവാള ഈട്ടിക്കുന്നേൽ സുധീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. ജാർഖണ്ഡ് സ്വദേശികളുടെ പക്കൽ നിന്ന് 11000 രൂപയും പഴ്‌സും കവർന്ന കേസിലാണ് അറസ്റ്റ്.

 

അതിഥി തൊഴിലാളികളെ കൊള്ളയടിക്കുന്ന അക്രമി സംഘത്തെക്കുറിച്ച് കട്ടപ്പന ഡിവൈഎസ്പി റെജി എം.കുന്നിപ്പറമ്പന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അതിഥി തൊഴിലാളി ഒറ്റയ്ക്കുപോകുമ്പോൾ സഹായത്തിനെന്ന വ്യാജേന പ്രതികൾ ഒപ്പം കൂടും. തുടർന്ന് അവരെ മർദിച്ചശേഷം പണവും വിലപിടിപ്പുള്ള വസ്തുക്കളും അപഹരിക്കുന്നതായിരുന്നു പതിവ്. ഡിവൈഎസ്പിയുടെ നിർദേശാനുസരണം സിഐ കെ.പ്രേംകുമാർ, എസ്‌ഐ എബി ജോർജ്, എസ് സിപിഒ വി.എം.ജോസഫ്, എസ്‌ഐ പി.വി.മഹേഷ്, സിപിഒമാരായ വിജിൻ, അൽബാഷ്, ജോസഫ്, ശരണ്യ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

  • Related Posts

    സ്വർണവുമായി പോയ യുവാവ് തിരിച്ചെത്തിയില്ല; ചെന്നൈയിൽ എത്തിയതായി വിവരം

    Spread the love

    Spread the loveകോഴിക്കോട് ∙ വീട്ടിൽ നിന്നു സ്വർണവുമായി പോയ യുവാവ് തിരികെ എത്തിയില്ലെന്നു പൊലീസിൽ പരാതി. ബന്ധുക്കളുടെ പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം തുടരുന്നു. മടവൂർ മുട്ടാഞ്ചേരി കൊല്ലരുകണ്ടിപ്പുറായിൽ അതുൽരാജിനെ (30) കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഡ്രൈവറാണ്…

    ‘അയാൾ വെറ്റില മുറുക്കും…’; നിർണായകമായി മൊഴി, സ്കൂട്ടറിൽ എത്തി 12 പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ

    Spread the love

    Spread the loveശാസ്താംകോട്ട (കൊല്ലം) ∙ സ്കൂട്ടറിൽ കറങ്ങിനടന്ന്, വഴിയാത്രക്കാരായ പെൺകുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം കടന്നുകളയുന്ന യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. നെടുവത്തൂരിൽ കോഴിക്കട നടത്തുന്ന പുത്തൂർ ആലയ്ക്കൽ ജംക്‌ഷനു സമീപം ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫ് (33)…

    Leave a Reply

    Your email address will not be published. Required fields are marked *