സ്വർണവുമായി പോയ യുവാവ് തിരിച്ചെത്തിയില്ല; ചെന്നൈയിൽ എത്തിയതായി വിവരം

Spread the love

കോഴിക്കോട് ∙ വീട്ടിൽ നിന്നു സ്വർണവുമായി പോയ യുവാവ് തിരികെ എത്തിയില്ലെന്നു പൊലീസിൽ പരാതി. ബന്ധുക്കളുടെ പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം തുടരുന്നു. മടവൂർ മുട്ടാഞ്ചേരി കൊല്ലരുകണ്ടിപ്പുറായിൽ അതുൽരാജിനെ (30) കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഡ്രൈവറാണ് അതുൽ രാജ്. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ മേയർ ഭവനു സമീപം കണ്ടതായി പറഞ്ഞു. തുടർന്നാണ് ടൗൺ പൊലീസിൽ പരാതി നൽകിയത്.

 

പൊലീസ് സിസിടിവി പരിശോധിച്ചും സൈബർ ക്രൈം പൊലീസ് സഹകരണത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ ചെന്നൈയിൽ എത്തിയതായി വിവരം ലഭിച്ചു. ചെന്നൈയിൽ എടിഎമ്മിൽ നിന്നു പണം പിൻവലിച്ചതായും പൊലീസിനു വിവരം ലഭിച്ചു. ടൗൺ പൊലീസ് പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിൽ അന്വേഷണം തുടരുന്നുണ്ട്. യുവാവിന് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിവരം ലഭിക്കുന്നവർ ടൗൺ പൊലീസിൽ അറിയിക്കണം. 0495 2366 232.

  • Related Posts

    സ്വർണപ്പണയം മാറ്റിവെക്കാനെന്ന പേരിൽ 50 ലക്ഷം തട്ടി! ബാങ്കുകളെ കബളിപ്പിച്ച് മുങ്ങിയ യുവതി ഒടുവിൽ പിടിയിൽ

    Spread the love

    Spread the loveസ്വർണം പണയം വെച്ചുള്ള വായ്പകൾ കൈമാറുന്നതും മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നതും സാധാരണ സാമ്പത്തിക ഇടപാടുകളാണ്. എന്നാൽ ഈ വിശ്വാസത്തെ മറയാക്കി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ യുവതി അറസ്റ്റിലായിരിക്കുകയാണ്. ബാങ്കുകളെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് സ്വർണപ്പണയ വായ്പ…

    കഴുത്തിൽ കുത്തി കൊലപ്പെടുത്തി, മൃതദേഹത്തിൽനിന്ന് മാറിടം മുറിച്ചെടുത്തു; സെലീന വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ!

    Spread the love

    Spread the loveതൊടുപുഴ: അടിമാലി ഇരുമ്പുപാലത്ത് യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോട് അനാദരവ് കാട്ടിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. തൊടുപുഴ വണ്ടമറ്റം പടിക്കുഴയിൽ ഗിരോഷിനെയാണ് (39) തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി സനു എസ്. പണിക്കർ ശിക്ഷിച്ചത്.…

    Leave a Reply

    Your email address will not be published. Required fields are marked *