‘മാന്തിയത് പട്ടിയല്ല, മദ്രസ പന്നികളാണ്’; വിദ്വേഷ പോസ്റ്റ് ഷെയര്‍ ചെയ്ത തൊടുപുഴ എസ്‌ഐ കെ. വിജേഷിന് സസ്‌പെന്‍ഷന്‍

Spread the love

ഇടുക്കി: വിദ്വേഷ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത സംഭവത്തിൽ തൊടുപുഴ സ്റ്റേഷനിലെ എസ്‌ഐ കെ. വിജേഷിനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തും. ഇതിനായി മൂന്നാർ ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല നൽകി. സംഭവത്തിൽ ഉടൻ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവി നിർദേശിച്ചു. മുമ്പും വിദ്വേഷ പോസ്റ്റുകൾ പങ്കുവെച്ചതിന് ഇയാൾക്കെതിരെ നടപടിയെടുത്തിരുന്നു.

 

പാലാരിവട്ടത്ത് ‘പൂക്കളം തട്ടിത്തെറിപ്പിക്കുന്ന തട്ടമിട്ട യുവതി’ എന്ന പേരിൽ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഘ്പരിവാർ പ്രൊഫൈലുകൾ ഇത് വലിയ തോതിൽ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്തിരുന്നു. പാലാരിവട്ടത്ത് ഇങ്ങനെയൊരു സംഭവം നടന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 2024ൽ ബെംഗളൂരുവിൽ നടന്ന സംഭവത്തിന്റെ ഫോട്ടോയാണ് ഇതെന്ന് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നുണ്ട്.

 

അതിനിടെയാണ് സംഘ്പരിവാർ പ്രചാരണം ഏറ്റവും ഹീനമായ ഭാഷയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്നെ പങ്കുവെച്ചത്. ‘മാന്തിയത് പട്ടിയല്ല, മദ്രസ പന്നികൾ ആണെന്ന് സിസിടിവി നോക്കിയപ്പോൾ മനസ്സിലായി’ എന്നാണ് പോസ്റ്റിലുള്ളത്. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് തൊടുപുഴ നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പരാതി നൽകിയിരുന്നു.

  • Related Posts

    വയോധികനെ ഒന്നര കിലോമീറ്റർ റോഡിലൂടെ വലിച്ചിഴച്ചു; പരുക്കേറ്റയാൾ മരിച്ചു, ക്രൂരതയുടെ ദൃശ്യം പുറത്ത്

    Spread the love

    Spread the loveകൊല്ലം∙ കരുനാഗപ്പള്ളിയിൽ വാഹനാപകടത്തിൽപ്പെട്ട വയോധികനെ കാർ ഡ്രൈവർ ഒന്നര കിലോമീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി. ഗുരുതര പരുക്കുകളോടെ റോഡിലുപേക്ഷിക്കപ്പെട്ട വയോധികൻ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കടത്തൂർ സ്വദേശി ഷാജഹാൻ അറസ്റ്റിൽ. ഇന്നലെ രാത്രി കരുനാഗപ്പള്ളി വവ്വാക്കാവിലാണ് സംഭവം. വയോധികനെ കാറിടിച്ചതിനു…

    ജുവനൈൽ കേസുകളുടെ പ്രായപരിധി 18-ൽനിന്ന് 16 ആക്കുന്നത് പരിഗണിക്കണം; നിർദേശവുമായി ഹൈക്കോടതി

    Spread the love

    Spread the loveതിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ ഉയർന്ന പ്രായപരിധി 18-ൽനിന്ന് 16 ആയി കുറയ്ക്കുന്നത് നിയമനിർമാണസഭകൾ ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. വാഹനാപകടങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റകൃത്യങ്ങളിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികൾ പ്രതികളാകുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം.…

    Leave a Reply

    Your email address will not be published. Required fields are marked *