യുവതിയെ ‘കൊലപ്പെടുത്തിയ’ കേസിൽ യുവാവ് 2 വർഷം ജയിലിൽ; ഒടുവിൽ യുവതി തിരിച്ചെത്തി, ട്വിസ്റ്റ്

Spread the love

മൈസൂരു∙ യുവതിയെ കൊലപ്പെടുത്തിയെന്ന കേസിൽ യുവാവ് ജയി‍ലിൽ കിടന്നത് 2 വർഷം; കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി 6 വർഷത്തിനു ശേഷം തിരികെയെത്തിയതോടെ പരാതിക്കാർ വെട്ടിലായി. മണ്ഡ്യ പാണ്ഡവപുര ഗ്രാമത്തിലാണു സംഭവങ്ങൾ. എൻ.മഞ്ജു (35) ആണു തിരികെ നാട്ടിലെത്തിയത്.

 

2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം. ശ്രീരംഗപട്ടണ സ്വദേശി മഞ്ചുനാഥുമായി മ‍ഞ്ജുവിന്റെ വിവാഹം കഴിഞ്ഞെങ്കിലും ബന്ധം അധികകാലം നീണ്ടുനിന്നില്ല. ഇതിനിടെ മഞ്ജു കാമുകനായ ചാമരാജ്നഗർ സ്വദേശി നാഗേന്ദ്രയ്ക്കൊപ്പം നാടുവിട്ടു. ചെന്നൈയിലെത്തിയ ഇരുവരും അവിടെ ജോലി ചെയ്ത് താമസം തുടങ്ങി. ഇതിനിടെ മഞ്ജുവിനെ കാണാനില്ലെന്ന പരാതിയുമായി പിതാവ് നാഗരാജു പാണ്ഡവപുര പൊലീസിനെ സമീപിച്ചു. 2 വർഷമായിട്ടും മകളെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് 2021 ഓഗസ്റ്റിൽ ബന്ധുകൂടിയായ രാജേഷ് മഞ്ജുവിനെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതായി ആരോപിച്ച് വീണ്ടും പരാതി നൽകി. കൊലപാതക കുറ്റം ചുമത്തി പൊലീസ് രാജേഷിനെ അറസ്റ്റ് ചെയ്തു.

 

മഞ്ജുവും രാജേഷും നേരത്തെ പ്രണയത്തിലായിരുന്നുവെന്നും ഇതിൽ വിള്ളൽ വീണതോടെ കൊലപ്പെടുത്തിയെന്നും കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കി. മഞ്ജുവിന്റെ മൃതദേഹം കണ്ടെത്താൻ കഴിയാതെ വന്നതോടെ 2 വർഷത്തിന് ശേഷം രാജേഷിന് ജാമ്യം ലഭിച്ചു. മാസങ്ങൾക്ക് മുൻപാണ് മഞ്ജു പാണ്ഡവപുരയിലെ മായിഗൊനഹള്ളിയിൽ താമസിക്കാനെത്തിയത്. പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് രാജേഷും പിതാവ് രമേശും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മഞ്ജു ജീവിച്ചിരിക്കുന്നതായി കണ്ടെത്തിയത്.

 

രാജേഷുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കൊലപാതക കേസ് അറിഞ്ഞില്ലെന്നുമാണ് മഞ്ജു പൊലീസിന് നൽകിയ മൊഴി. മഞ്ജുവിനെ നാഗമംഗലയിലെ സ്ത്രീ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

  • Related Posts

    മധുര ജ്വല്ലറിയിലെ വൻ കവർ‍ച്ച; ഇൻഫ്ലുവൻസർ മീനാഷിയും മറ്റൊരാളും പിടിയിൽ

    Spread the love

    Spread the loveചെന്നൈ ∙ മധുരയിലെ തനിഷ്ക് ജ്വല്ലറിയിൽ നിന്നു 20 കിലോ സ്വർണം കവർന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. സോഷ്യൽ മീഡിയ ഇൻഫ്ലുവന്‍സർ മീനാക്ഷി, പ്രതിയെന്നു സംശയിക്കുന്ന നിഷാന്തിന്റെ പിതാവ് സുരേഷ് എന്നിവരാണ് പിടിയിലായത്. മധുര സ്വദേശി നിഷാന്തിനായി പൊലീസ്…

    രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ സ്ഥലമില്ല; യുവാക്കളെ വെടിവച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ, നില ഗുരുതരം

    Spread the love

    Spread the loveന്യൂഡൽഹി ∙ റോഡിൽ വഴി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാക്കൾക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ ഡൽഹി പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി ഫരീദാബാദിലെ ഭാരത് കോളനിയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ പ്രശാന്ത് ജാംഗ്ര (27),…

    Leave a Reply

    Your email address will not be published. Required fields are marked *