ഡ്രൈഡേയിൽ മദ്യവിൽപ്പന: 22 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

Spread the love

കരണി കല്ലൻചിറ :എക്സൈസ് പ്രിവൻ്റീവ് ഓഫീസർ രജിത്ത്.പി.വി യുടെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസ് സംഘം ഓപ്പറേഷൻ തണ്ടറിൻ്റേയും ഓണം സ്പെഷ്യൽ എൻഫോഴ്‌സ്മെൻ്റ് ഡ്രൈവിൻ്റേയും ഭാഗമായി കരണി കല്ലൻചിറ ഭാഗത്ത് നടത്തിയ റെയിഡിൽ ഡ്രൈഡേയിലെ വിൽപ്പനക്കായി 22 കുപ്പികളിലായി സൂക്ഷിച്ചുവച്ച 11 ലിറ്റർ വിദേശമദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു.

കരണി കല്ലൻചിറ സ്വദേശി ആലിലക്കുഴി വീട്ടിൽ ജിജി.എ.ടി (52) എന്നയാളെയാണ് ഡ്രൈഡേയിലെ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച വിദേശമദ്യ ശേഖരവുമായി എക്‌സൈസ് സംഘം പിടികൂടിയത്.

റെയിഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ റഷീദ്.കെ, ശശികുമാർ.പി.എൻ, സജിപോൾ എന്നിവർ പങ്കെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാനന്തവാടി ജില്ലാ ജയിലിൽ റിമാൻ്റ് ചെയ്തു.

  • Related Posts

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു

    Spread the love

    Spread the loveവിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. മാനന്തവാടി ചെറ്റപ്പാലം ബൈപാസിലാണ് സംഭവം. വരടിമൂല സ്വദേശി വെള്ളക്കാട്ട് ജിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *