തിരുവനന്തപുരം: മാനവീയം വീഥിയിൽ പോലീസുകാരന് മർദനം. എസ്എപി ക്യാമ്പിലെ സിപിഒ ശ്രീജിത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. ഞായറാഴ്ച അർധരാത്രിയോടെ ആയിരുന്നു സംഭവം.
യുവാവ് ഹെൽമറ്റ് ഉപയോഗിച്ച് ശ്രീജിത്തിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തിൽ തലയിൽ ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ആര്യനാട് സ്വദേശി അഖിൽ കൃഷ്ണ ദേവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.






