എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണ്ണവുമായി പിതാവ് പിടിയിൽ

Spread the love

കരിപ്പൂർ: വിമാനത്താവളങ്ങളിലെ പരിശോധന മറികടക്കാൻ എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്തിയ സ്വർണ്ണം ഡിആർഐ പിടികൂടി. വിപണിയിൽ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കുഞ്ഞിന്റെ വസ്ത്രത്തിനുള്ളിൽ നിന്നും പിതാവിന്റെ ശരീരത്തിൽ നിന്നുമായി ഉദ്യോഗസ്ഥർ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പൊന്നാനി സ്വദേശിയായ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു.

 

റാസൽഖൈമയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയതായിരുന്നു കുടുംബം. കുഞ്ഞുമായി എത്തുന്ന യാത്രക്കാരെ സാധാരണയായി കസ്റ്റംസ് അധികൃതർ വിശദമായ പരിശോധനകളിൽ നിന്ന് ഒഴിവാക്കാറുള്ള പഴുത് മുതലെടുത്താണ് സ്വർണ്ണക്കടത്ത് നടത്താൻ ശ്രമിച്ചത് രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ കാത്തുനിന്ന ഡിആർഐ സംഘം ഇയാളെ പിടികൂടുകയായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ കാര്യങ്ങൾ നിഷേധിച്ചെങ്കിലും വിശദമായ പരിശോധനയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തി. തുടർന്ന് കുട്ടിയുടെ പിതാവിനെ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഇയാളുടെ ശരീരത്തിൽ മിശ്രിത രൂപത്തിൽ ഒട്ടിച്ചുചേർത്ത നിലയിലും വൻതോതിൽ സ്വർണ്ണം ഒളിപ്പിച്ചതായി വ്യക്തമായി.

  • Related Posts

    വിദേശത്തു നിന്ന് പുത്തൻ മൊബൈൽഫോൺ കൊണ്ടുവരാൻ‌ എത്ര നികുതി? എത്ര ഫോൺ കൊണ്ടുവരാം? കള്ളക്കടത്തായി പിടിക്കുമോ?

    Spread the love

    Spread the loveകൊച്ചി ∙ പുത്തൻ ഐഫോണുമായി എത്തിയ യാത്രക്കാരനോടു കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാൻ ആവശ്യപ്പെട്ടതും അതിനെതിരെ യാത്രക്കാരൻ കുത്തിയിരിപ്പു സമരം നടത്തിയതും അടുത്തിടെ വിവാദമായി. ഈ സാഹചര്യത്തിലുയരുന്ന ചോദ്യങ്ങൾക്ക് എയർപോർട്ട് കസ്റ്റംസ് നൽകുന്ന മറുപടി ഇങ്ങനെ:   ∙ വിദേശത്തു…

    ‘ഒരുമിച്ച് മദ്യപിച്ച്, ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ? ഞാൻ പ്രഫഷനൽ ഡോക്ടർ’: മുൻകൂർ ജാമ്യം തേടി ജോൺസൺ

    Spread the love

    Spread the loveകൊച്ചി ∙ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ. ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യത്തിന് ജോൺസൺ എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. നടി അതുല്യ ചന്ദ്ര ഉൾപ്പെടുന്ന…

    Leave a Reply

    Your email address will not be published. Required fields are marked *