മകൾ മുഖ്യമന്ത്രിയെ വിമർശിച്ചു; തെലങ്കാനയിൽ വനിതാ മന്ത്രിക്ക് സ്ഥാനം നഷ്ടമായി

Spread the love

ഹൈദരാബാദ്∙ തെലങ്കാന മന്ത്രി കെ.സുരേഖയെ മന്ത്രിസഭയിൽനിന്ന് നീക്കം ചെയ്യാൻ മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി ഗവർണറോട് ശുപാർശ ചെയ്തു. ഗവർണർ ഉടൻ തീരുമാനമെടുത്തേക്കും. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പുറമേ, മുഖ്യമന്ത്രിക്കെതിരെ സുരേഖയുടെ മകൾ അടുത്തിടെ നടത്തിയ പരാമർശങ്ങളെ തുടർന്നാണ് നടപടി. വനം–പരിസ്ഥിതി മന്ത്രിയാണ് സുരേഖ.

 

സുരേഖയുടെ മകൾ സുഷ്മിത, രേവന്ത് റെഡ്ഡിക്കും മറ്റ് നേതാക്കൾക്കുമെതിരെ പൊതുപരിപാടിയിൽ വിമർശനം നടത്തിയതാണ് പാർട്ടിയിൽ വിവാദങ്ങൾക്ക് ഇടയായത്. പർകൽ മണ്ഡലത്തിൽനിന്ന് സിറ്റിങ് എംഎൽഎ രേവൂരി പ്രകാശ് റെഡ്ഡിയെ വീണ്ടും തിരഞ്ഞെടുക്കണമെന്ന രേവന്തിന്റെ അഭ്യർഥനയാണ് സുഷ്മിതയെ പ്രകോപിപ്പിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പർകൽ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ സുഷ്മിത നീക്കം നടത്തുന്നതായി പ്രചാരണം ഉണ്ടായിരുന്നു.

 

മന്ത്രിസഭയിൽ നിന്ന് തന്നെ പുറത്താക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് സുരേഖ രംഗത്തെത്തി. നടപടിയെടുക്കുന്നതിന് മുൻപ് വിശദീകരണം നൽകാൻ അവസരം തന്നില്ലെന്ന് അവർ പറഞ്ഞു. മകൾ പ്രായപൂർത്തിയായ വ്യക്തിയാണെന്നും അവളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് താൻ ഉത്തരവാദിയല്ലെന്നും സുരേഖ പറഞ്ഞു. വിവാദ പ്രസ്താവന നടത്തിയ മറ്റ് നേതാക്കൾക്കെതിരെ എന്തു കൊണ്ടാണ് നടപടി എടുക്കാത്തതെന്നും അവർ ചോദിച്ചു.

  • Related Posts

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം

    Spread the love

    Spread the loveന്യൂഡൽഹി: ആന്റിബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗത്തിലും വിൽപ്പനയിലും കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 എന്നീ വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ…

    Leave a Reply

    Your email address will not be published. Required fields are marked *