‘ജീവ പെട്ടെന്ന് എല്ലാം മറന്നുപോകും, സ്പൈ ആക്കുകയാണെങ്കിൽ ആര്യയെ ആയിരിക്കും’; കൂട്ടുകാരൻമാരെക്കുറിച്ച് രവി മോഹൻ

Spread the love

ജീവിതത്തിൽ സൗഹൃദത്തിന് ഒരുപാട് പ്രാധാന്യം നൽകുന്ന നടൻമാരിലൊരാളാണ് രവി മോഹൻ. ആര്യ, കാർത്തി, ജീവ, വിശാൽ എന്നിവരുമായുള്ള രവി മോഹന്റെ സൗഹൃദത്തെക്കുറിച്ച് ആരാധകർക്കും നന്നായി അറിയാവുന്നതാണ്. ഈ കൂട്ടുകെട്ടിന്റെ ഒന്നിച്ചുള്ള നിമിഷങ്ങളൊക്കെയും സോഷ്യൽ മീഡിയ ആഘോഷമാക്കാറുണ്ട്.

 

ഇപ്പോഴിതാ തന്റെ കൂട്ടുകാരൻമാരെക്കുറിച്ച് രവി മോഹൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ‘നിങ്ങളുടെ സൗഹൃദവലയത്തിൽ ഒരാളെ സ്പൈ ആയി വയ്ക്കുകയാണെങ്കിൽ ആരെ വയ്ക്കും’ എന്ന ചോദ്യത്തിന് രവി മോഹൻ നൽകിയ മറുപടിയാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. കാർത്തി നായകനായെത്തുന്ന ‘സർദാർ 2’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ പങ്കെടുക്കവേയാണ് രവി മോഹൻ ഇക്കാര്യം പറഞ്ഞത്.

 

“തീർച്ചയായും സ്പൈ ആയി വയ്ക്കുകയാണെങ്കിൽ അത് ആര്യ ആയിരിക്കും. അത് കറക്ട് ആയിരിക്കും. കാരണം, അവന്റെ കയ്യിൽ സൈക്കിളുണ്ട്. പെട്ടെന്ന് പോയി കാര്യങ്ങളൊക്കെ കണ്ടെത്തിയിട്ട് വരും. സൈക്കിളിൽ പോകുന്നതു കൊണ്ട് തന്നെ അവനെ ആർക്കും സംശയം ഒന്നും തോന്നില്ല.

 

പക്ഷേ ഞാൻ കണ്ടുപിടിക്കും. എങ്ങനെയെന്ന് വച്ചാൽ അവൻ ഒരേയൊരു ഹെൽമറ്റ് മാത്രമേ അവൻ ഉപയോഗിക്കാറുള്ളൂ. അത് വച്ച് ഞാൻ കണ്ടുപിടിക്കും. അത് മറ്റാർക്കും അറിയില്ല”. – രവി മോഹൻ പറഞ്ഞു. ‘മിഷൻ തീരുന്നതിന് മുൻപ് രഹസ്യം പുറത്തുവരണമെങ്കിൽ ആര് സ്പൈ ആയിരിക്കണം’ എന്ന ചോദ്യത്തോടും രവി മോഹൻ തമാശരൂപേണ പ്രതികരിച്ചു.

 

ജീവ എന്നായിരുന്നു താരത്തിന്റെ ഉത്തരം. “അവനൊന്നും പറയില്ല, കാരണം എല്ലാം മറന്നു പോകും. പിന്നെ നമ്മൾ കുറേനാൾ കഴി‍ഞ്ഞ് എല്ലാവരും കൂടിയിരുന്ന് പറയുമ്പോൾ, ‘ആ കാര്യം ഞാൻ ചെയ്തായിരുന്നു…’ എന്ന് പറഞ്ഞ് തുടങ്ങും. അപ്പോൾ നമ്മൾ പറയും, ‘എടാ, അത് പറയാൻ പാടില്ലെടാ’ എന്ന്. – രവി മോഹൻ പറഞ്ഞു.

 

‘ഞാനൊരു സ്പൈ ആണെന്ന് നെറ്റിയിൽ എഴുതി വച്ചിരിക്കുന്ന ആൾ ആരാണെന്ന’ ചോദ്യത്തിന് വിശാലിന്റെ പേരാണ് രവി പറഞ്ഞത്. “അവൻ നടന്നു വരുന്ന സ്റ്റൈലിൽ തന്നെ മനസിലാകും, ഇവൻ ഉറപ്പായും ഒരു സ്പൈ ആണെന്ന്”. തനിക്കേറ്റവും വിശ്വാസമുള്ളത് കാർത്തിയെ ആണെന്നും നടൻ കൂട്ടിച്ചേർത്തു.

  • Related Posts

    വിദേശത്തു നിന്ന് പുത്തൻ മൊബൈൽഫോൺ കൊണ്ടുവരാൻ‌ എത്ര നികുതി? എത്ര ഫോൺ കൊണ്ടുവരാം? കള്ളക്കടത്തായി പിടിക്കുമോ?

    Spread the love

    Spread the loveകൊച്ചി ∙ പുത്തൻ ഐഫോണുമായി എത്തിയ യാത്രക്കാരനോടു കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാൻ ആവശ്യപ്പെട്ടതും അതിനെതിരെ യാത്രക്കാരൻ കുത്തിയിരിപ്പു സമരം നടത്തിയതും അടുത്തിടെ വിവാദമായി. ഈ സാഹചര്യത്തിലുയരുന്ന ചോദ്യങ്ങൾക്ക് എയർപോർട്ട് കസ്റ്റംസ് നൽകുന്ന മറുപടി ഇങ്ങനെ:   ∙ വിദേശത്തു…

    ‘ഒരുമിച്ച് മദ്യപിച്ച്, ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ? ഞാൻ പ്രഫഷനൽ ഡോക്ടർ’: മുൻകൂർ ജാമ്യം തേടി ജോൺസൺ

    Spread the love

    Spread the loveകൊച്ചി ∙ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ. ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യത്തിന് ജോൺസൺ എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. നടി അതുല്യ ചന്ദ്ര ഉൾപ്പെടുന്ന…

    Leave a Reply

    Your email address will not be published. Required fields are marked *