ഹൈടെക്കാണ് ഈ കള്ളന്മാൻ! ഒബിഡി പോർട്ടിലൂടെ ഡ്യൂപ്ലിക്കറ്റ് കീ, ഏത് കാറും മോഷ്ടിക്കും രണ്ടാഴ്ചയ്ക്കകം വിൽക്കും

Spread the love

ന്യൂഡൽഹി ∙ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡ്യൂപ്ലിക്കറ്റ് കാർ കീ തയാറാക്കി, അവ ഉപയോഗിച്ച് വാഹനങ്ങൾ മോഷ്ടിക്കുന്ന ഹൈടെക് കള്ളന്മാരുടെ സംസ്ഥാനാന്തര സംഘത്തെ പൊലീസ് പിടികൂടി. ഉത്തർപ്രദേശ് സ്വദേശികളായ സോനു, ആശിഷ്, ഹരിയാന സ്വദേശിയായ സന്ദീപ് എന്നിവരാണു പിടിയിലായത്. 3 കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

 

ഓൺ-ബോർഡ് ഡയഗ്നോസ്റ്റിക് (ഒബിഡി) പോർട്ട് വഴി ഡ്യൂപ്ലിക്കറ്റ് കാർ കീ പ്രോഗ്രാം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് ടാബ്‌ലറ്റും വിവിധ കാർ ബ്രാൻഡുകളുടെ ഡ്യൂപ്ലിക്കറ്റ് കീകളും പൊലീസ് പിടിച്ചെടുത്തു. വാഹനത്തിന്റെ ഡാഷ്‌ബോർഡിനു കീഴിലുള്ള ഒബിഡി പോർട്ടിലേക്കു കണക്ട് ചെയ്യാൻ ഒരു ഇലക്ട്രോണിക് കീ-ക്ലോണിംഗ് ടാബ്‌ലറ്റ് ഉപയോഗിച്ചതായും വാഹനത്തിന്റെ സുരക്ഷാ കോഡ് പകർത്തി ബ്ലാങ്ക് കീകൾ പ്രോഗ്രാം ചെയ്തതായും പ്രതികൾ മൊഴി നൽകി. മോഷ്ടിച്ച വാഹനങ്ങൾ ഡൽഹി- എൻ‌സി‌ആർ പ്രദേശത്ത് ഒന്നുമുതൽ രണ്ടാഴ്ച വരെ പാർക്ക് ചെയ്ത ശേഷം പ്രദേശത്തിനു പുറത്ത് വിൽക്കുകയായിരുന്നു സംഘത്തിന്റെ രീതിയെന്നു പൊലീസ് പറഞ്ഞു.

  • Related Posts

    ഭാര്യയ്ക്ക് ബർ‍ത്ത്ഡേ സർപ്രൈസ് നൽകാനെത്തിയ യുവാവ് മരിച്ച നിലയിൽ; കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി?

    Spread the love

    Spread the loveഭുവനേശ്വർ ∙ ഒഡീഷയിലെ ബാലസോർ ജില്ലയിൽ ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ വീട്ടിലേക്ക് എത്തിയ എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി. ജഗത്സിംഗ്പുർ നിവാസിയായ രശ്മിരഞ്ജൻ സേഥിയെയാണ് (34) ഭാര്യ താമസിച്ചിരുന്ന വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകന്റെ സഹായത്തോടെ…

    ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി, ഭര്‍ത്താവ് പിടിയില്‍

    Spread the love

    Spread the loveകാസര്‍കോട്: ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വടകര മുക്കിലാണ് സംഭവം. വടകരമുക്കില്‍ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുപി സ്വദേശികളായ ഛമ(27)നെയാണ് ഭാര്‍ത്താവ് സുനില്‍ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയത്. ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം.…

    Leave a Reply

    Your email address will not be published. Required fields are marked *