‘മമിതയും നസ്‌ലിനുമൊക്കെ വലിയ പ്രൊജക്ടുകളുടെ ഭാഗമാകുന്നതിൽ സന്തോഷം; അത് ഭയങ്കര അടിപൊളിയാണ്’

Spread the love

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത യുവതാരങ്ങളാണ് മമിതയും അനശ്വരയും നസ്‍ലിനും മാത്യു തോമസുമൊക്കെ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയൊരു ആരാധക നിര തന്നെ താരങ്ങൾ നേടിയെടുക്കുകയും ചെയ്തു. മമിതയും അനശ്വരയുമൊക്കെ മലയാളത്തിന് പുറത്തും കഴിവ് തെളിയിച്ചു കൊണ്ടിക്കുകയാണ്.

 

ഇപ്പോഴിതാ തന്റെ സുഹൃത്തുക്കളുടെ വളർച്ചയെ കുറിച്ച് നടൻ മാത്യു തോമസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. “അവരുടെ വളർച്ച ഭയങ്കര അടിപൊളിയാണ്. ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും വിളിക്കുമ്പോഴോ, മെസേജ് അയക്കുമ്പോഴോ ഒക്കെ സന്തോഷമാണ്. അവർ വലിയ പ്രൊജക്ടുകളുടെ ഭാഗമാകുന്നു എന്ന് പറയുന്നത് വലിയ സന്തോഷമുള്ള കാര്യമാണല്ലോ. അത് ഭയങ്കര അടിപൊളിയാണ്.

 

‘ജന നായകനി’ൽ മമിതയെ കാണുമ്പോഴാണെങ്കിലും സൂര്യയ്ക്കൊപ്പം നസ്‌ലിനെ കാണുമ്പോഴാണെങ്കിലും നമുക്കൊരു ആകാംക്ഷ കൂടുതലായിരിക്കും”. – മീഡിയ വണ്ണിനോട് മാത്യു തോമസ് പറഞ്ഞു. പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ആണ് മാത്യു തോമസിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. പാർവതി തിരുവോത്ത്, വിജയ രാഘവൻ, ഉണ്ണിമായ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

  • Related Posts

    7.4 ശതമാനം പലിശ, മാസംതോറും വരുമാനം; അറിയാം പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം

    Spread the love

    Spread the loveപ്രതിമാസം വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ചേരാന്‍ പറ്റിയ പ്ലാനാണ് പോസ്റ്റ് ഓഫീസിന്റെ മാസംതോറുമുള്ള വരുമാന പദ്ധതി. കൈവശം വലിയൊരു തുക ഉള്ളവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം.   അഞ്ചുവര്‍ഷമാണ് കാലാവധി.…

    ‘അതു കേട്ടപ്പോൾ അദ്ദേഹം ഒരുപാട് സന്തോഷിച്ചു, അങ്ങനെയാണ് ഞങ്ങൾ അടുത്തത്’: ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് നടി

    Spread the love

    Spread the loveറാഞ്ചി ∙ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് ഇന്ത്യയുടെ ഇതിഹാസ നായകൻ എം.എസ്.ധോണി ‘ക്യാപ്റ്റൻ കൂൾ’ ആണ്. സഹതാരങ്ങൾക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹം ‘മഹി’ ആണ്. എന്നാൽ പ്രമുഖ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അനുഷ്ക സെൻ അദ്ദേഹത്തെ വിളിക്കുന്നത് ‘മഹി…

    Leave a Reply

    Your email address will not be published. Required fields are marked *