വടിവാൾ‌ ആക്രമണം: പ്രതികളായ 5 പേർ മൈസൂരുവിൽ പിടിയിൽ

Spread the love

കണ്ണൂർ ∙ പാനൂർ പാറാട്ടെ വടിവാൾ ആക്രമണത്തിൽ പ്രതികളായ 5 പേരെ പൊലീസ് മൈസൂരുവിൽ നിന്ന് പിടികൂടി. ശരത്, ശ്രീജിൽ, അശ്വന്ത്, ശ്രേയസ്, അതുൽ എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം പിടിയിലായ സിപിഎം പ്രവർത്തകരായ നൂഞ്ഞമ്പ്രം കാട്ടിൽ പറമ്പത്ത് ആഷിക് സുരേന്ദ്രൻ, മൊട്ടേമ്മൽ സൗരവ് എന്നിവരെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. കൂത്തുപറമ്പ് എസിപി എം.പി. ആസാദ്, കൊളവല്ലൂർ പൊലീസ് ഇൻസ്പക്ടർ സി. ഷാജു എന്നിവരുടെ സംഘമാണ് മൈസൂരുവിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും. പാറാട്ട് സിപിഎം സ്തൂപം തകർത്ത കേസിൽ രണ്ട് മുസ്‌ലിം ലീഗ് പ്രവർത്തകരും അറസ്റ്റിലായിരുന്നു.

 

കുന്നോത്ത് പറമ്പ് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചതിനു പിന്നാലെ യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനങ്ങൾക്കിടെയാണ് അക്രമം ഉടലെടുത്തത്. സിപിഎം– ലീഗ് പ്രവർത്തകർ നടുറോഡിൽ ഏറ്റുമുട്ടുകയും സ്ഫോടക വസ്തുക്കളും കല്ലും എറിയുകയും ചെയ്തു. നിരധിപേർക്ക് പരുക്കേറ്റു. ഇതിനു പിന്നാലെ സിപിഎം പ്രവർത്തകർ വടിവാളുമായി വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

 

അതേസമയം, സമൂഹ മാധ്യമത്തിലൂടെ ഇടത് സൈബർ പേജുകൾ കൊലവിളി തുടരുകയാണ്. സിപിഎം സ്തൂപം തകർത്തവരെ വധിക്കുമെന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. ലീഗ് പ്രവർത്തകരുടെ ഫോട്ടോ ഉൾപ്പെടെ പങ്കുവയ്ക്കുന്നുണ്ട്. അതിനിടെ സ്ഫോടക വസ്തു പൊട്ടി പിണറായിയിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകരുകയും ചെയ്തിരുന്നു.

  • Related Posts

    കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം; അപകടം അനുജനെ ട്യൂഷനയച്ച് മടങ്ങുമ്പോൾ

    Spread the love

    Spread the loveതൃശൂർ∙ സ്കൂട്ടറിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് യുവതി മരിച്ചു. ഒല്ലൂക്കര ബ്രഹ്മകുളം വീട്ടിൽ ഏയ്ഞ്ചൽ (20) ആണ് മരിച്ചത്. വീടിനു തൊട്ടുസമീപമായിരുന്നു അപകടം. അനുജനെ മണ്ണുത്തിയിൽ ട്യൂഷനു അയച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. മണ്ണുത്തിയിൽ നിന്നു തൃശൂരിലേക്കു…

    ബസിൽ സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ചു; പോക്സോ കേസിൽ പ്രതിക്ക് 4 വർഷം കഠിനതടവ്

    Spread the love

    Spread the loveതിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് നാല് വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാട്ടാക്കട പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.   വട്ടത്താമല രേഷ്മ…

    Leave a Reply

    Your email address will not be published. Required fields are marked *