സ്റ്റേഷനില്‍ അനാവശ്യ സംസാരം വേണ്ട, ഡ്യൂട്ടിക്കിടെ മൊബൈല്‍ ഫോണ്‍ പാടില്ല; പൊലീസുകാര്‍ക്ക് കര്‍ശന നിര്‍ദേശം

Spread the love

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും കസ്റ്റഡി മര്‍ദനങ്ങളും ലോക്കപ്പ് മരണങ്ങളും പൂര്‍ണമായി തടയുന്നതിനുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. പാറാവ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ഇനിമുതല്‍ ഡ്യൂട്ടി സമയത്ത് മൊബൈല്‍ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ച് സമയം കളയാന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. സ്റ്റേഷനുകളില്‍ അനാവശ്യമായി സംസാരിച്ചു നടക്കുന്നതും അലസമായി ഇരിക്കുന്നതും കണ്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും.

 

ലോക്കപ്പിലുള്ള പ്രതികളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രധാന ചുമതല പാറാവ് ഡ്യൂട്ടിക്കാര്‍ക്കാണ്. പ്രതികളുടെ ശാരീരികവും മാനസികവുമായ അവസ്ഥ കൃത്യമായി പരിശോധിക്കണമെന്നും, ലോക്കപ്പുകളില്‍ ആത്മഹത്യാ സാധ്യതകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തിലുണ്ട്. കസ്റ്റഡിയിലുള്ള ആളോ പ്രതിയോ ഏതെങ്കിലും തരത്തിലുള്ള മര്‍ദനത്തിനോ മൂന്നാംമുറയ്ക്കോ ഇരയായി എന്ന് സംശയം തോന്നിയാല്‍, പാറാവ് ഡ്യൂട്ടിയിലുള്ളവര്‍ ഉടന്‍തന്നെ ഡിവൈഎസ്പിയെയോ ജില്ലാ പൊലീസ് മേധാവിയെയോ വിവരം അറിയിക്കണം.

 

രാത്രികാല ഡ്യൂട്ടികളെ അതിസുരക്ഷാ വിഭാഗമായി കണക്കാക്കണമെന്നും സ്റ്റേഷനിലെത്തുന്നവരെ കര്‍ശന പരിശോധനയ്ക്കു ശേഷം മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും ഉത്തരവിലുണ്ട്. നിലവിലുള്ള സ്റ്റേഷനുകളിലെ ആള്‍ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂര്‍ പാറാവ് ഡ്യൂട്ടിക്ക് ഇനി മുതല്‍ മൂന്ന് ഉദ്യോഗസ്ഥരെ വീതം നിയോഗിക്കണം. പല സ്റ്റേഷനുകളിലും രണ്ട് ഉദ്യോഗസ്ഥര്‍ മാത്രമാണ് നിലവിലുള്ളത് എന്നതിനാല്‍ പുതിയ ഉത്തരവ് നടപ്പാക്കുമ്പോള്‍ ജീവനക്കാരുടെ കുറവ് പ്രതിസന്ധിയായേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

 

സ്റ്റേഷനുകളില്‍ എത്തുന്ന പൊതുജനങ്ങളോട് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥനായിരിക്കും. പാറാവ് ഡ്യൂട്ടി അടക്കമുള്ള സ്റ്റേഷനുകളുടെ സുരക്ഷാകാര്യങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ നേരിട്ട് വിലയിരുത്തണമെന്നും, ഇതിനായി സ്റ്റേഷനുകളില്‍ മിന്നല്‍ പരിശോധനകള്‍ ഉള്‍പ്പെടെ നടത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *