കെട്ടഴിച്ചപ്പോൾ പെൺകുഞ്ഞിന്റെ തലയില്ലാത്ത ഉടൽ; അട്ടപ്പാടിയിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹഭാഗങ്ങൾ ചാക്കിൽ

Spread the love

പാലക്കാട്∙ പാലക്കാട് അട്ടപ്പാടിയിൽ പുഴയിൽ മൂന്നു ചാക്കുകളിലായി രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. അട്ടപ്പാടി ഭവാനിപ്പുഴയിൽ ചീരക്കടവ് ഭാഗത്താണ് മൃതദേഹങ്ങളടങ്ങിയ ചാക്കുകെട്ടുകൾ കണ്ടെത്തിയത്. ഒരു സ്ത്രീയുടെയും അഞ്ചു വയസ് പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

 

ഇന്ന് ഉച്ചയ്ക്കുശേഷം പ്രദേശവാസികളാണ് ചാക്കുകെട്ടുകൾ കണ്ടത്. ഇന്നലെവരെ പുഴയിൽ വെള്ളമുയർന്നിരുന്നു. ഇന്ന് വെള്ളം താഴ്ന്നപ്പോഴാണ് ചാക്കുകെട്ടുകൾ കണ്ടത്. സംശയം തോന്നി നാട്ടുകാർ ഒരു ചാക്ക് തുറന്നു പരിശോധിച്ചപ്പോൾ അതിൽ രണ്ടു തലകൾ കണ്ടെത്തുകയായിരുന്നു. ഭയന്ന നാട്ടുകാർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി രണ്ടാമത്തെ ചാക്ക് തുറന്നപ്പോൾ അതിൽ പെൺകുഞ്ഞിന്റെ തലയില്ലാത്ത ഉടൽ കണ്ടെത്തി. മൂന്നാമത്തെ ചാക്കുകെട്ട് അഴിച്ചിട്ടില്ല. മൃതദേഹഭാഗങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുമെന്നാണ് വിവരം. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്.

  • Related Posts

    പ്രവാസി മാതാപിതാക്കൾ ജാഗ്രതൈ! യുഎഇയിൽ കുട്ടികൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നു; ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ

    Spread the love

    Spread the loveദുബായ്∙ വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര ട്രാഫിക് നിയമങ്ങൾ 2027 ജനുവരി ഒന്നു മുതൽ കൂടുതൽ കർശനമാകുന്നു. കുട്ടികളുടെ പ്രായം, ഉയരം, കാർ സീറ്റുകൾ ക്രമീകരിക്കേണ്ട രീതി എന്നിവ സംബന്ധിച്ച് യുഎഇയിലെ മാതാപിതാക്കൾ കൃത്യമായ ധാരണ പുലർത്തേണ്ടതുണ്ടെന്നു…

    ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം;

    Spread the love

    Spread the loveപെരുമ്പാവൂർ∙ കുറുപ്പംപടിയിൽ സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച കോളജ് വിദ്യാർഥിനി ഓട്ടോറിക്ഷയിടിച്ചു മരിച്ചു. വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളജ് ഓഫ് ആർട്‌സ് ആൻഡ് അപ്ലൈഡ് സയൻസസിലെ ഒന്നാം വർഷം സോഷ്യോളജി വിദ്യാർഥിനി റിയ റോയ്(18) ആണ് മരിച്ചത്.   ബൈക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *