പങ്കാളിയെ മർദിച്ചുകൊന്ന് യുവാവ്, കുറ്റകൃത്യം പുനരാവിഷ്‌കരിച്ച് പോലീസ്; ശേഷം പ്രതിയെ പൊതിരെ തല്ലി

Spread the love

ഗാന്ധിനഗർ: ലിവ് ഇൻ പങ്കാളിയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യുവാവിനെ അന്വേഷണത്തിന്റെ ഭാഗമായി കുറ്റകൃത്യരംഗം പുനഃരാവിഷ്‌കരിച്ച ശേഷം പൊതിരെത്തല്ലി പോലീസ്. ഗുജറാത്തിലെ ഭാവ്‌നഗറിലാണ് സംഭവം.

 

കാജൽബെൻ ബരെയ എന്ന നാൽപ്പതുവയസ്സുകാരിയെ ബസ് സ്റ്റാൻഡിൽവെച്ച് മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഫൈസലി(20)നെയാണ് നീലംബാഗ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥൻ ലാത്തി ഉപയോഗിച്ച് മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

സെപ്റ്റംബർ മൂന്നാംതീയതി ഭാവ്‌നഗർ ബസ് സ്റ്റാൻഡിൽവെച്ചായിരുന്നു കാജലിനെ ഫൈസൽ മർദിച്ചത്. കുറച്ചുവർഷങ്ങളായി ഇവർ ഇരുവരും ഒരുമിച്ചായിരുന്നു താമസം. അതിനിടെ കാജലിന് രവി എന്ന സുഹൃത്തുമായി ബന്ധമുണ്ടെന്ന് ഫൈസലിന് സംശയം തോന്നി. ഇതേച്ചൊല്ലിയുള്ള വാക്കുതർക്കത്തിന് പിന്നാലെ ആയിരുന്നു മർദനം എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ കാജൽ, ചികിത്സയിലിരിക്കെ സെപ്റ്റംബർ നാലാംതീയതി മരിച്ചു.

 

അറസ്റ്റിലായ ഫൈസലിനെ കുറ്റകൃത്യം പുനഃരാവിഷ്‌കരിക്കുന്നതിനായി ബസ് സ്റ്റാൻഡിൽ എത്തിക്കുകയായിരുന്നു. നടപടിക്ക് ശേഷം പോലീസ് ഇയാളെ ലാത്തി ഉപയോഗിച്ച് മർദിക്കുകയായിരുന്നു. ബസ് സ്റ്റാൻഡിനുള്ളിൽവെച്ചും കൈകളിൽ കയർ കുരുക്കി പോലീസ് വാഹനത്തോട് ചേർത്ത് നിർത്തിയശേഷം ഫൈസലിനെ പോലീസ് ഉദ്യോഗസ്ഥൻ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്.

  • Related Posts

    വിവാഹം കഴിഞ്ഞ് 17 ദിവസം; 28കാരന്‍ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ

    Spread the love

    Spread the loveന്യൂഡൽഹി∙ ഹൈദരാബാദ് സ്വദേശിയായ യുവാവിനെ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന മുഹമ്മദ് ജാബർ ഹുസൈനെയാണ് (28) മസാച്ചുസെറ്റ്സിലെ ലോവലിലുള്ള വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ വിവാഹം…

    ജോലിക്ക് ഹാജരാകില്ല; കർണാടക എംഎൽഎയുടെ അനന്തരവൾ ശമ്പളമായി കൈപ്പറ്റുന്നത് 70,000 രൂപ

    Spread the love

    Spread the loveബെംഗളൂരു∙ കർണാടകയിൽ എംഎൽഎയുടെ അനന്തരവൾ ജോലിക്ക് ഹാജരാകാതെ മാസംതോറും ശമ്പളമായി കൈപ്പറ്റിയിരുന്നത് 70,000 രൂപ. ബാഗൽകോട്ട് എംഎൽഎ ഉമേഷ് മേതിയുടെ മരുമകൾ ഡോ. അങ്കിത യാരഗലിനെതിരെയാണ് ആരോപണം. ബാഗൽകോട്ടിലെ നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫിസറായിരുന്നു അങ്കിത. എന്നാൽ സ്വകാര്യ…

    Leave a Reply

    Your email address will not be published. Required fields are marked *