റൺവേയിൽനിന്ന് തെന്നിമാറി; വാഹനങ്ങളിൽ ഇടിച്ചുകയറി പിന്നാലെ തീപിടിച്ചു: മയാമി വിമാനപകടത്തിൽ 5 മരണം

Spread the love

മയാമി∙ യുഎസിലെ മയാമി രാജ്യാന്തര വിമാനത്തിൽ ആമസോണിന്റെ കാർഗോ വിമാനം തകർന്ന് 5 മരണം. 5 പേർക്ക് പരുക്ക്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. പോർട്ടറീക്കോയിലെ സാൻ ഹ്വാനിൽനിന്ന് മയാമിയിലേക്ക് വന്ന ബോയിങ് 767 വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം സമീപം പാർക്കു ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയ ശേഷം തീപിടിക്കുകയായിരുന്നു. വിമാനം അപകടത്തിൽപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

 

വിമാനം ഇടിച്ച വാഹനങ്ങൾക്ക് ഉള്ളിലുണ്ടായിരുന്നവരും പരുക്കേറ്റവരിൽ ഉൾപ്പെടുന്നുവെന്ന് മയാമി ഡെയ്ഡ് കൗണ്ടി അഗ്നിരക്ഷാ മേധാവി റേ ജദല്ല മാധ്യമങ്ങളോടു പറഞ്ഞു.

 

സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) അന്വേഷണം ആരംഭിച്ചതായും ജദല്ല പറഞ്ഞു. അപകടത്തിന്റെ കാരണം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും എൻടിഎസ്ബിയും നടത്തുന്ന അന്വേഷണത്തിൽ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

  • Related Posts

    ഒരാള്‍ക്ക് എത്ര ലിറ്റര്‍ വരെ മദ്യം കൈവശം വയ്ക്കാം? ലംഘിച്ചാല്‍ ശിക്ഷയെന്ത്?

    Spread the love

    Spread the loveകേരള അബ്കാരി നിയമപ്രകാരം ഒരാള്‍ക്ക് വീടുകളിലോ കൈവശമോ വയ്ക്കാവുന്ന മദ്യത്തിന്റെ അളവിന് വ്യക്തമായ പരിധിയുണ്ട്. അനുവദനീയമായ അളവില്‍ കൂടുതല്‍ മദ്യം കൈവശം വയ്ക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. ലൈസന്‍സില്ലാതെ ഒരാള്‍ക്ക് വ്യക്തിഗത ആവശ്യത്തിനായി കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ പരിധി എക്‌സൈസ്…

    ജയില്‍ മെനുവില്‍ നിന്ന് മട്ടനും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭം

    Spread the love

    Spread the loveതിരുവനന്തപുരം: തടവുകാര്‍ ഏറെ ആസ്വദിച്ച് കഴിക്കുന്ന മട്ടനും മീന്‍ കറിയും ജയില്‍ മെനുവില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച് ജയില്‍ വകുപ്പ് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. ഉയര്‍ന്ന ചെലവും ആരോഗ്യപരമായ കാരണങ്ങളും സംഭരണ ബുദ്ധിമുട്ടും ചൂണ്ടിക്കാണിച്ചാണ് ഈ…

    Leave a Reply

    Your email address will not be published. Required fields are marked *