കടയിൽ റിപ്പയറിങ്ങിന് വെച്ച എസി മോഷണം പോയി; വാട്ടർ സർവീസിന് ശേഷം കടയ്ക്ക് പുറത്തുവെച്ചിരുന്ന എസിയാണ് മോഷണം പോയത്

Spread the love

കോട്ടയം: റിപ്പയറിങ്ങിനായി സർവീസ് സെന്ററിൽ എത്തിച്ച വിലകൂടിയ എസി മോഷണം പോയി. കോട്ടയം കറുകച്ചാലിലെ വർഷ സർവീസ് സെന്ററിലാണ് സംഭവം.

 

വാട്ടർ സർവീസിന് ശേഷം കടയ്ക്ക് പുറത്തുവെച്ചിരുന്ന എസിയാണ് മോഷണം പോയത്. കടയുടമ രഞ്ജിത് മറ്റൊരു ആവശ്യത്തിനായി പുറത്തുപോയ സമയത്തായിരുന്നു സംഭവം.

 

തന്റെ ഫോണിലേക്ക് ഒരാൾ വിളിച്ച് എസി കൊടുക്കാനുണ്ടോയെന്ന് അന്വേഷിച്ചതായി രഞ്ജിത് പറയുന്നു. പിന്നീട് കടയിൽ തിരിച്ചെത്തി പരിശോധിച്ചപ്പോഴാണ് എ.സി കാണാനില്ലെന്ന് മനസിലായത്.

 

സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ എ.സി എടുത്തുകൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കറുകച്ചാൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

വിദേശത്തുനിന്ന് കൊണ്ടുവന്ന വിലകൂടിയ എസിയാണ് മോഷണം പോയതെന്ന് കടയുടമ പറഞ്ഞു.

  • Related Posts

    ഒരാള്‍ക്ക് എത്ര ലിറ്റര്‍ വരെ മദ്യം കൈവശം വയ്ക്കാം? ലംഘിച്ചാല്‍ ശിക്ഷയെന്ത്?

    Spread the love

    Spread the loveകേരള അബ്കാരി നിയമപ്രകാരം ഒരാള്‍ക്ക് വീടുകളിലോ കൈവശമോ വയ്ക്കാവുന്ന മദ്യത്തിന്റെ അളവിന് വ്യക്തമായ പരിധിയുണ്ട്. അനുവദനീയമായ അളവില്‍ കൂടുതല്‍ മദ്യം കൈവശം വയ്ക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. ലൈസന്‍സില്ലാതെ ഒരാള്‍ക്ക് വ്യക്തിഗത ആവശ്യത്തിനായി കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ പരിധി എക്‌സൈസ്…

    ജയില്‍ മെനുവില്‍ നിന്ന് മട്ടനും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭം

    Spread the love

    Spread the loveതിരുവനന്തപുരം: തടവുകാര്‍ ഏറെ ആസ്വദിച്ച് കഴിക്കുന്ന മട്ടനും മീന്‍ കറിയും ജയില്‍ മെനുവില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച് ജയില്‍ വകുപ്പ് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. ഉയര്‍ന്ന ചെലവും ആരോഗ്യപരമായ കാരണങ്ങളും സംഭരണ ബുദ്ധിമുട്ടും ചൂണ്ടിക്കാണിച്ചാണ് ഈ…

    Leave a Reply

    Your email address will not be published. Required fields are marked *