ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ചനിലയിൽ

Spread the love

തൃശൂർ ∙ ചാലക്കുടി മേലൂരിൽ യുവതിയെ ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. നഴ്സായ മിനുവിനെയാണ് (38) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതി ജീവനൊടുക്കിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. അസുഖബാധിതനായ ഇളയ മകൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകന്റെ കൂടെ ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായി മിനു ആശുപത്രിയിലെത്തിയിരുന്നു. ഭർതൃമാതാവിനെ ആശുപത്രിയിൽ നിർത്തിയശേഷം തിരികെ വീട്ടിലേക്ക് മടങ്ങിയെത്തിയതിനു പിന്നാലെയായിരുന്നു സംഭവം.

 

വീടിനുള്ളിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ ചാലക്കുടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മിനുവിനെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിനു പിന്നിലെ യഥാർഥ കാരണത്തെ കുറിച്ച് വ്യക്തതയില്ല. ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

  • Related Posts

    രാജ്യവിരുദ്ധ സംഘങ്ങളുമായി ബന്ധം; ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടത്തിന് ശ്രമം; യുവാവ് അറസ്റ്റിൽ

    Spread the love

    Spread the loveഒറ്റപ്പാലം: രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഭീകരപ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടത്തിന് ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവ് ഒറ്റപ്പാലത്തുനിന്ന് അറസ്റ്റിലായി. ഒറ്റപ്പാലം തൃക്കങ്ങോട്ടുള്ള സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്ന മഹാരാഷ്ട്ര സ്വദേശി ഗുരുമൂർത്തിയാണ് (27) പിടിയിലായത്.   തൃശൂർ അസിസ്റ്റന്റ് കമ്മീഷണറുടെ പ്രത്യേക…

    13-കാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം; വസ്ത്രം ഊരി വടികൊണ്ട് തല്ലിച്ചതച്ചു, സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

    Spread the love

    Spread the loveകൊല്ലം: ചടയമംഗലം കുരിയോട് 13-കാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം. മദ്യലഹരിയിൽ രണ്ടാനച്ഛൻ കുട്ടിയുടെ വസ്ത്രം ഊരി വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. കുട്ടിയെ യാതൊരു കാരണവുമില്ലാതെ രണ്ടാനച്ഛൻ സ്ഥിരമായി മർദിക്കാറുണ്ടെന്ന് അമ്മ പൊലീസിന് നൽകിയ മൊഴിയിൽ ആരോപിച്ചു. ശരീരമാസകലം ഗുരുതര പരിക്കുകളേറ്റ…

    Leave a Reply

    Your email address will not be published. Required fields are marked *