ചൂട് നാല് ഡിഗ്രി സെല്‍സ്യസ് വരെ ഉയര്‍ന്നേക്കാം; മുന്നറിയിപ്പ്

Spread the love

തിരുവനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊല്ലം ജില്ലയിലെ പുനലൂരാണ് ഏറ്റവും ഉയര്‍ന്ന പകല്‍താപനില അനുഭവപ്പെട്ടത്– 36.2 ഡിഗ്രി സെല്‍സ്യസ്. കോട്ടയത്ത് 35.2 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ഇന്നും ഉയര്‍ന്ന ചൂടിന് സാധ്യതയുണ്ട്. മഴ കുറയുന്നതും മേഘാവരണം ഇല്ലാത്തതുമാണ് ചൂട് പെട്ടെന്ന് ഉയരാന്‍ കാരണം. വ്യാഴാഴ്ച മുതല്‍ മധ്യകേരളത്തിലെ ചിലയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്.

 

 

 

 

നാളെ വരെ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍സ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പിലുണ്ട്. പകൽ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള സമയങ്ങളില്‍ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

  • Related Posts

    മാനിന്റെ കൊമ്പുകളും എല്ലുകളുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ; വധശ്രമ കേസിലെ പ്രതിയും കസ്റ്റഡിയിൽ

    Spread the love

    Spread the loveകൊച്ചി ∙ ആലുവയിൽ ഇന്നലെ നടന്ന രാത്രികാല പരിശോധനയിൽ പതിനാറോളം കേസുകളിൽ ഉൾപ്പെട്ടയാളും, മാനിന്റെ കൊമ്പും എല്ലുകളും ആയി ഇതര സംസ്ഥാന തൊഴിലാളിയും പൊലീസ് പിടിയിൽ. ആലുവ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് നടത്തറ…

    സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത കുട്ടിയെപ്പറ്റി ലൈംഗികാരോപണ വിഡിയോ; യുവതി അറസ്റ്റിൽ

    Spread the love

    Spread the loveകോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത കുട്ടിയെക്കുറിച്ച് സമൂഹമാധ്യമത്തിലെ വിഡിയോയിലൂടെ ലൈംഗികാരോപണം നടത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപ്പാലം സ്വദേശി വടക്കേതിൽ രമ്യ ഷിംജിത്താണ്(36) അറസ്റ്റിലായത്. കുട്ടിയുടെ മാതാവിനോടുളള വിരോധം കാരണം കുട്ടിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയതിനാണ് നിയമനടപടിയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *