ടോൾ പ്ലാസയിൽ സ്വകാര്യ ബസ് ജീവനക്കാരന്റെ ഗുണ്ടായിസം; ടോൾ ബാരിയർ ഒടിച്ചു മാറ്റി ബസ് കടത്തിവിട്ടു

Spread the love

കുമ്പളം ∙ ടോൾ പ്ലാസയിൽ സ്വകാര്യ ബസ് ജീവനക്കാരന്റെ ഗുണ്ടായിസം. ടോൾ ജീവനക്കാരെ അസഭ്യം പറഞ്ഞ് ടോൾ ബാരിയർ ഒടിച്ചു മാറ്റി ബസ് കടത്തി വിട്ടു. ഇന്നലെ വൈകിട്ടാണ് ആയിരുന്നു സംഭവം. എറണാകുളത്തു നിന്ന് ആലപ്പുഴ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ‘സുൽത്താൻ’ ബസിലെ ജീവനക്കാരനാണ് ഗുണ്ടായിസം കാണിച്ചത്.

 

തിരക്കില്ലാത്ത സമയമായിരുന്നു. ടോൾ തുക നൽകി മുന്നിലെ വാഹനം കടന്നു പോയതോടെ ബസിനുള്ള ഊഴമായി. ഈ സമയത്താണ് ബസ് ജീവനക്കാരൻ ബസിൽ നിന്നിറങ്ങി ടോൾ ജീവനക്കാരെ അസഭ്യം പറഞ്ഞത്. സെൻസർ ഘടിപ്പിച്ച ടോൾ ബാരിയർ ഒടിച്ചു മാറ്റി ബസ് കടത്തിക്കൊണ്ടുപോകുകയും ചെയ്തു. ടോൾ നടത്തിപ്പുകാർ പൊലീസിൽ പരാതി നൽകി.

  • Related Posts

    മാനിന്റെ കൊമ്പുകളും എല്ലുകളുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ; വധശ്രമ കേസിലെ പ്രതിയും കസ്റ്റഡിയിൽ

    Spread the love

    Spread the loveകൊച്ചി ∙ ആലുവയിൽ ഇന്നലെ നടന്ന രാത്രികാല പരിശോധനയിൽ പതിനാറോളം കേസുകളിൽ ഉൾപ്പെട്ടയാളും, മാനിന്റെ കൊമ്പും എല്ലുകളും ആയി ഇതര സംസ്ഥാന തൊഴിലാളിയും പൊലീസ് പിടിയിൽ. ആലുവ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് നടത്തറ…

    സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത കുട്ടിയെപ്പറ്റി ലൈംഗികാരോപണ വിഡിയോ; യുവതി അറസ്റ്റിൽ

    Spread the love

    Spread the loveകോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത കുട്ടിയെക്കുറിച്ച് സമൂഹമാധ്യമത്തിലെ വിഡിയോയിലൂടെ ലൈംഗികാരോപണം നടത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപ്പാലം സ്വദേശി വടക്കേതിൽ രമ്യ ഷിംജിത്താണ്(36) അറസ്റ്റിലായത്. കുട്ടിയുടെ മാതാവിനോടുളള വിരോധം കാരണം കുട്ടിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയതിനാണ് നിയമനടപടിയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *