കേരള പൊലീസ് അരിച്ചുപെറുക്കിയിട്ടും ഒരു തുമ്പുമില്ല, കാശിയിലേക്ക് എന്ന് എഴുതിവച്ച്‌ ശിവസൂര്യ പോയിട്ട് ഒരുമാസം; സംശയങ്ങള്‍ ഉയര്‍ത്തി അച്ഛൻ

Spread the love

കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് ഒരു മാസം. പതിനേഴുകാരൻ എവിടെയെന്നതില്‍ പ്രത്യേക അന്വേഷണ സംഘത്തിന് യാതൊരു സൂചനയുമില്ല.

 

കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ശിവസൂര്യയുടെ അച്ഛൻ ജിഗീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശിവസൂര്യയുടെ തിരോധാനത്തിന് പിന്നില്‍ മറ്റാരുടെയെങ്കിലും സഹായം ഉണ്ടോയെന്ന് സംശയിക്കുന്നതായും അച്ഛൻ പറയുന്നു. ഒളിവില്‍ കഴിയാൻ ആരോ സഹായിക്കുന്നുവെന്ന സംശയമാണ് അച്ഛൻ ഉന്നയിക്കുന്നത്. ഇക്കാര്യത്തിലും അന്വേഷണം വേണമെന്നാണ് ആവശ്യം. മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിന്‍റെ പേരിലാണ് ശിവസൂര്യ വീട് വിട്ട് ഇറങ്ങിയത്.

 

ഒടുവില്‍ ശിവസൂര്യയെ തേടി വാരണാസിയിലേക്ക് പോയ പൊലീസ് സംഘം തിരികെ മടങ്ങിയിരുന്നു. ഒരാഴ്ച പരിശോധന നടത്തിയിട്ടും ശിവസൂര്യയെക്കുറിച്ച്‌ സൂചനകളൊന്നുമില്ല. യുപി പൊലീസിന്റെ സഹായത്തോടെ 100ലേറെ സിസിടിവി ക്യാമറകളാണ് പരിശോധിച്ചത്. മലയാളി അസോസിയേഷൻ പ്രവർത്തകരും സഹായത്തിനുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിന്റെ പേരില്‍ കഴിഞ്ഞ മാസം എട്ടിനാണ് ശിവസൂര്യ വീട് വിട്ട് പോയത്.

 

കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പ് എഴുതി വച്ചിരുന്നു. കേരളത്തില്‍ പലയിടങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും ശിവസൂര്യയെക്കുറിച്ച്‌ സൂചന കിട്ടിയിരുന്നില്ല. പ്രത്യേക സംഘം രൂപീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. തലശ്ശേരി എ എസ് പി ഡോ. എം. നന്ദഗോപന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ് ഐ ആർ രാഗേഷിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘത്തില്‍ എട്ട് പേരാണ് ഉള്ളത്.

  • Related Posts

    മാനിന്റെ കൊമ്പുകളും എല്ലുകളുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ; വധശ്രമ കേസിലെ പ്രതിയും കസ്റ്റഡിയിൽ

    Spread the love

    Spread the loveകൊച്ചി ∙ ആലുവയിൽ ഇന്നലെ നടന്ന രാത്രികാല പരിശോധനയിൽ പതിനാറോളം കേസുകളിൽ ഉൾപ്പെട്ടയാളും, മാനിന്റെ കൊമ്പും എല്ലുകളും ആയി ഇതര സംസ്ഥാന തൊഴിലാളിയും പൊലീസ് പിടിയിൽ. ആലുവ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് നടത്തറ…

    സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത കുട്ടിയെപ്പറ്റി ലൈംഗികാരോപണ വിഡിയോ; യുവതി അറസ്റ്റിൽ

    Spread the love

    Spread the loveകോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത കുട്ടിയെക്കുറിച്ച് സമൂഹമാധ്യമത്തിലെ വിഡിയോയിലൂടെ ലൈംഗികാരോപണം നടത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപ്പാലം സ്വദേശി വടക്കേതിൽ രമ്യ ഷിംജിത്താണ്(36) അറസ്റ്റിലായത്. കുട്ടിയുടെ മാതാവിനോടുളള വിരോധം കാരണം കുട്ടിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയതിനാണ് നിയമനടപടിയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *