കൂടുതൽ സ്വർണം ആവശ്യപ്പെട്ടു; ഗർഭിണിയായിരുന്നപ്പോഴും പീഡനം: യുവതി കിണറ്റിൽ ചാടി ജീവനൊടുക്കിയതിൽ കുടുംബം

Spread the love

മമ്പറം ∙ പാതിരിയാട് ഭർതൃവീട്ടിലെ കിണറ്റിൽ ചാടി ജീവനൊടുക്കിയ കെ.ജ്യോതിഷ നേരിട്ടതു കടുത്ത മാനസിക ശാരീരിക പീഡനമെന്ന് ബന്ധുക്കൾ. മാങ്ങാട്ടിടം ആമ്പിലാട്ടെ പുതിയപറമ്പത്ത് വീട്ടിൽ ശ്രീഹരന്റെ മകൾ കെ.ജ്യോതിഷയാണ് (24) ഇക്കഴിഞ്ഞ മാർച്ച് 8 നു പുലർച്ചെ അഞ്ചു മണിയോടെ കിണറ്റിൽ ചാടി മരിച്ചത്. ഗർഭിണിയായിരുന്നപ്പോൾ പോലും ജ്യോതിഷയെ ഭർത്താവ് ഉപദ്രവിച്ചിരുന്നെന്നു സഹോദരൻ കെ.ജി.ജിജേഷ് പറഞ്ഞു.

 

12 പവൻ സ്വർണം വിവാഹസമ്മാനമായി ജ്യോതിഷയ്ക്ക് വീട്ടുകാർ നൽകിയിരുന്നെന്നും ഇതു സ്ത്രീധനമായിട്ടാണ് ഭർതൃവീട്ടുകാർ കണക്കാക്കിയത്. ഇതു കുറഞ്ഞുപോയി എന്നു പറഞ്ഞു വിവാഹം കഴിഞ്ഞ സമയത്തുതന്നെ ഭർതൃവീട്ടുകാർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നും ഗർഭിണിയായിരുന്നപ്പോഴും തുടർന്നെന്നും ജ്യോതിഷയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവ് മർദിക്കുമായിരുന്നെന്നും അവര‍്‍ പറഞ്ഞു.

 

സംഭവത്തിൽ ഭർത്താവിനും ഭർതൃബന്ധുക്കൾക്കുമെതിരെ പിണറായി പൊലീസ് കേസെടുത്തു. പാതിരിയാട് കുഴിയിൽപീടിക സ്വദേശിയായ ഭർത്താവ് പുതിയപുരയിൽ സജിൽ (37), മാതാവ് ചന്ദ്രി (55), സഹോദരി ജൂന (39) എന്നിവർക്കെതിരെയാണു കേസ്. കൂടുതൽ സ്വർണവും സ്ത്രീധനവും ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ജ്യോതിഷയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ജ്യോതിഷയുടെ സഹോദരൻ കെ.ജി.ജിജേഷ് നൽകിയ പരാതിയിലാണ് കേസ്.

  • Related Posts

    മാനിന്റെ കൊമ്പുകളും എല്ലുകളുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ; വധശ്രമ കേസിലെ പ്രതിയും കസ്റ്റഡിയിൽ

    Spread the love

    Spread the loveകൊച്ചി ∙ ആലുവയിൽ ഇന്നലെ നടന്ന രാത്രികാല പരിശോധനയിൽ പതിനാറോളം കേസുകളിൽ ഉൾപ്പെട്ടയാളും, മാനിന്റെ കൊമ്പും എല്ലുകളും ആയി ഇതര സംസ്ഥാന തൊഴിലാളിയും പൊലീസ് പിടിയിൽ. ആലുവ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് നടത്തറ…

    സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത കുട്ടിയെപ്പറ്റി ലൈംഗികാരോപണ വിഡിയോ; യുവതി അറസ്റ്റിൽ

    Spread the love

    Spread the loveകോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത കുട്ടിയെക്കുറിച്ച് സമൂഹമാധ്യമത്തിലെ വിഡിയോയിലൂടെ ലൈംഗികാരോപണം നടത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപ്പാലം സ്വദേശി വടക്കേതിൽ രമ്യ ഷിംജിത്താണ്(36) അറസ്റ്റിലായത്. കുട്ടിയുടെ മാതാവിനോടുളള വിരോധം കാരണം കുട്ടിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയതിനാണ് നിയമനടപടിയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *