ജനറൽ ആശുപത്രിയിൽനിന്ന് നൽകിയ ഗുളിക പൊട്ടിച്ചപ്പോൾ കുഴമ്പെന്ന്; പരാതിയിൽ കഴമ്പില്ലെന്ന് അധികൃതർ

Spread the love

പത്തനംതിട്ട∙ ജനറൽ ആശുപത്രിയിൽനിന്ന് രോഗിക്കു നൽകിയ ഗുളിക പൊട്ടിച്ചപ്പോൾ കുഴമ്പു രൂപത്തിലെന്നു പരാതി. ഇലന്തൂർ സ്വദേശി സുനിൽ കുമാറാണു ആശുപത്രി സൂപ്രണ്ടിനു പരാതി നൽകിയത്. കഴിഞ്ഞ 27നു ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ടിരുന്നു. അപ്പോൾ കുറിച്ചു നൽകിയ മരുന്ന് ആശുപത്രി ഫാർമസിയിൽനിന്നു വാങ്ങി. ഇതിൽ ഒന്നു കഴിക്കുകയും ബാക്കി സൂക്ഷിക്കുകയും ചെയ്തു.

 

കഴിഞ്ഞ ദിവസം അതിൽ ഒരെണ്ണം കഴിക്കാൻ അലുമിനിയം ഫോയിൽ കീറിയപ്പോഴാണു ഗുളിക കുഴമ്പു രൂപത്തിൽ കണ്ടതെന്നാണു ആരോപണം. പരാതിയിൽ കഴമ്പില്ലെന്നും ഗുളിക ശരിയായ രീതിയിൽ സൂക്ഷിക്കാതിരുന്നതിനാലാണു ഇങ്ങനെ സംഭവിച്ചതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 2027 വരെ കാലാവധിയുള്ള ഈ ബാച്ച് ഗുളിക മറ്റു പലർക്കും നൽകിയെങ്കിലും ആരും പരാതി ഇതുവരെ ഉന്നയിച്ചിട്ടില്ല. ശരിയായ തരത്തിൽ ഗുളിക സൂക്ഷിച്ചിരുന്നെങ്കിൽ ഇങ്ങനെ ഉണ്ടാകില്ലായിരുന്നു എന്നും അധികൃതർ‍ പറഞ്ഞു.

  • Related Posts

    മാനിന്റെ കൊമ്പുകളും എല്ലുകളുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ; വധശ്രമ കേസിലെ പ്രതിയും കസ്റ്റഡിയിൽ

    Spread the love

    Spread the loveകൊച്ചി ∙ ആലുവയിൽ ഇന്നലെ നടന്ന രാത്രികാല പരിശോധനയിൽ പതിനാറോളം കേസുകളിൽ ഉൾപ്പെട്ടയാളും, മാനിന്റെ കൊമ്പും എല്ലുകളും ആയി ഇതര സംസ്ഥാന തൊഴിലാളിയും പൊലീസ് പിടിയിൽ. ആലുവ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് നടത്തറ…

    സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത കുട്ടിയെപ്പറ്റി ലൈംഗികാരോപണ വിഡിയോ; യുവതി അറസ്റ്റിൽ

    Spread the love

    Spread the loveകോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത കുട്ടിയെക്കുറിച്ച് സമൂഹമാധ്യമത്തിലെ വിഡിയോയിലൂടെ ലൈംഗികാരോപണം നടത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപ്പാലം സ്വദേശി വടക്കേതിൽ രമ്യ ഷിംജിത്താണ്(36) അറസ്റ്റിലായത്. കുട്ടിയുടെ മാതാവിനോടുളള വിരോധം കാരണം കുട്ടിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയതിനാണ് നിയമനടപടിയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *