ശബരിമലയിലെ മണ്ഡല- മകരവിളക്കിനോട് അനുബന്ധിച്ചു ടെക്‌നിക്കൽ എക്സ്പെർട്ട് തസ്തികയിൽ നിയമനം നടത്തുന്നു. ഐടിഐ മുതൽ പിജി യോഗ്യത വരെയുള്ളവർക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.
തസ്തികയുടെ പേര്: ടെക്നിക്കൽ എക്സ്പെർട്ട് ഇ.ഒ.സി (Technical Expert EOC).
ആകെ ഒഴിവുകൾ: 30 ഒഴിവുകൾ .
പ്രായപരിധി: 01.10.2026-ൽ 18 മുതൽ 40 വയസ്സ് വരെ.
പ്രതിഫലം: പ്രതിദിനം 1,000 രൂപ
വിദ്യാഭ്യാസ യോഗ്യത: ITI / ഡിപ്ലോമ / ബിരുദം / ബിരുദാനന്തര ബിരുദം.
ഭാഷാ പരിജ്ഞാനം: മലയാളവും ഇംഗ്ലീഷും നിർബന്ധം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകൾ അറിയാവുന്നവർക്ക് മുൻഗണന നൽകും.
നിയമന രീതി: പൂർണ്ണമായും താത്കാലിക കരാർ അടിസ്ഥാനത്തിൽ. 2026-27 ശബരിമല തീർത്ഥാടന കാലയളവിലേക്ക് മാത്രമായിരിക്കും നിയമനം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://cdn.s3waas.gov.in/s3e2ef524fbf3d9fe611d5a8e90fefdc9c/uploads/2026/08/17879948512729.pdf
അപേക്ഷാ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക. (അഞ്ചാം പേജ് മുതൽ)
https://AP.APPLICATION FORM.pdf
പ്രവൃത്തിപരിചയം: ദുരന്തനിവാരണം, സോഷ്യൽ വർക്ക്, സാമൂഹിക സന്നദ്ധ സേന രജിസ്റ്റേർഡ് വോളന്റിയർമാർ, ആപ്ദ മിത്ര, സിവിൽ ഡിഫൻസ് വോളന്റിയർമാർ എന്നിവർക്ക് മുൻഗണന ലഭിക്കും. എന്നാൽ ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.
ജോലി ചെയ്യേണ്ട സ്ഥലങ്ങൾ: നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ എമർജൻസി ഓപ്പറേഷൻ സെന്ററുകൾ (EOC), പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ കേന്ദ്രം (DEOC). ഇതിൽ ഏത് സ്ഥലത്തേക്കും എപ്പോൾ വേണമെങ്കിലും മാറ്റം പ്രതീക്ഷിക്കാം.
ജോലിയുടെ സ്വഭാവം: അടിയന്തര ഘട്ടങ്ങളിലെ ഏകോപനം, തത്സമയ നിരീക്ഷണം (Real-time monitoring), ആശയവിനിമയം, വിവരങ്ങൾ രേഖപ്പെടുത്തൽ (Documentation) തുടങ്ങിയ ഫീൽഡ് തല ജോലികൾ.
തിരഞ്ഞെടുപ്പ് രീതി
എഴുത്തുപരീക്ഷ : ഇംഗ്ലീഷ് മീഡിയത്തിലായിരിക്കും പരീക്ഷ. ജനറൽ നോളജ്, ദുരന്തനിവാരണം, കമ്മ്യൂണിക്കേഷൻ സ്കിൽസ്, ഡിജിറ്റൽ ലിറ്ററസി, പ്രാദേശിക ഭൂമിശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും സിലബസ്.
അഭിമുഖം : എഴുത്തുപരീക്ഷയിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് അഭിമുഖം ഉണ്ടായിരിക്കും.
അപേക്ഷ അയക്കേണ്ട രീതി: നിർദ്ദിഷ്ട ഫോർമാറ്റിലുള്ള അപേക്ഷ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്കൊപ്പം തപാൽ മാർഗ്ഗം മാത്രമേ അയക്കാവൂ. നേരിട്ടോ ഇമെയിൽ വഴിയോ നൽകുന്ന അപേക്ഷകൾ നിരസിക്കും. കവറിന് മുകളിൽ “APPLICATION FOR THE POST OF EOC TECHNICAL EXPERT” എന്ന് എഴുതണം.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രായം തെളിയിക്കുന്ന രേഖ, ആധാർ കാർഡ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ), ഈ വിജ്ഞാപനത്തിന് ശേഷം ലഭിച്ച പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), ഒപ്പം പിന്നിൽ പേരും ഫോൺ നമ്പറും എഴുതിയ ഒരു അധിക പാസ്‌പോർട്ട് സൈസ് ഫോട്ടോ. എന്നിവ സമർപ്പിക്കണം.
അപേക്ഷ അയക്കേണ്ട വിലാസം:
The Chairperson, District Disaster Management Authority & District Collector,District Collectorate, Pathanamthitta,Pathanamthitta P.O, PIN 689645.








