എമർജൻസി എക്‌സിറ്റ് പോലുമില്ല; കൊൽക്കത്തയിൽ 919 ഹോട്ടലുകൾ അടച്ചുപൂട്ടി

Spread the love

കൊൽക്കത്ത: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കൊൽക്കത്ത നഗരത്തിലെ 919 ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും അധികൃതർ താത്ക്കാലികമായി അടച്ചുപൂട്ടി. ഫയർഫോഴ്സ്, മുൻസിപ്പൽ കോർപ്പറേഷൻ, പശ്ചിമ ബംഗാൾ പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയത്.

 

നഗരത്തിലെ 3,700-ഓളം ഹോട്ടലുകളിലാണ് സംഘം പരിശോധന നടത്തിയത്. ഇതിൽ ആദ്യഘട്ടത്തിൽ പരിശോധിച്ച 960 ഹോട്ടലുകളിൽ 41 എണ്ണത്തിന് മാത്രമാണ് കൃത്യമായ അഗ്നിരക്ഷാ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നത്. പരിശോധിച്ച ഭൂരിഭാഗം ഹോട്ടലുകളിലും അടിയന്തര ഘട്ടങ്ങളിൽ പുറത്തുകടക്കാനുള്ള എമർജൻസി എക്സിറ്റുകൾ പോലുമില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 

ആഗസ്റ്റ് 19-ന് കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഏഴ് ബംഗ്ലാദേശ് സ്വദേശികൾ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് നഗരത്തിലെമ്പാടും പരിശോധന ശക്തമാക്കിയത്. അടച്ചുപൂട്ടൽ നോട്ടീസ് ലഭിച്ച സ്ഥാപനങ്ങൾക്ക് നിർദിഷ്ട മാനദണ്ഡങ്ങൾക്കനുസൃതമായി അഗ്നിസുരക്ഷാ സംവിധാനങ്ങൾ നവീകരിക്കുകയും പുതിയ സുരക്ഷാ സർട്ടിഫിക്കറ്റ് നേടുകയും ചെയ്താൽ മാത്രമേ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയൂ.

 

കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന മൂവായിരത്തഞ്ഞൂറിലധികം വരുന്ന ഹോട്ടലുകളിൽ നാലിലൊന്ന് സ്ഥാപനങ്ങളിൽ മാത്രമാണ് നിലവിൽ സംയുക്ത സംഘം പരിശോധന പൂർത്തിയാക്കിയിട്ടുള്ളത്. വരും ദിവസങ്ങളിലും നഗരത്തിലെമ്പാടുമുള്ള ബാക്കി സ്ഥാപനങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

  • Related Posts

    വിവാഹം കഴിഞ്ഞ് 17 ദിവസം; 28കാരന്‍ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ

    Spread the love

    Spread the loveന്യൂഡൽഹി∙ ഹൈദരാബാദ് സ്വദേശിയായ യുവാവിനെ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന മുഹമ്മദ് ജാബർ ഹുസൈനെയാണ് (28) മസാച്ചുസെറ്റ്സിലെ ലോവലിലുള്ള വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ വിവാഹം…

    ജോലിക്ക് ഹാജരാകില്ല; കർണാടക എംഎൽഎയുടെ അനന്തരവൾ ശമ്പളമായി കൈപ്പറ്റുന്നത് 70,000 രൂപ

    Spread the love

    Spread the loveബെംഗളൂരു∙ കർണാടകയിൽ എംഎൽഎയുടെ അനന്തരവൾ ജോലിക്ക് ഹാജരാകാതെ മാസംതോറും ശമ്പളമായി കൈപ്പറ്റിയിരുന്നത് 70,000 രൂപ. ബാഗൽകോട്ട് എംഎൽഎ ഉമേഷ് മേതിയുടെ മരുമകൾ ഡോ. അങ്കിത യാരഗലിനെതിരെയാണ് ആരോപണം. ബാഗൽകോട്ടിലെ നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫിസറായിരുന്നു അങ്കിത. എന്നാൽ സ്വകാര്യ…

    Leave a Reply

    Your email address will not be published. Required fields are marked *