ഡൽഹി കെട്ടിട അപകടം: പിജി നടത്തിപ്പുകാരനും കരാറുകാരനും അറസ്റ്റിൽ; പുതിയ ബില്ല് കൊണ്ടുവരാൻ സർക്കാർ

Spread the love

ഡൽഹി: ഡൽഹിയിൽ വിദ്യാ‍ർഥികൾ താമസിച്ചിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി പൊലീസിന്റെ പിടിയിലായി. പിജി നടത്തിപ്പുകാരനായ സുധാംശുവാണ് അറസ്റ്റിലായത്. ഇതോടെ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുമ്പ് കെട്ടിട ഉടമയും അദ്ദേഹത്തിന്റെ ഭാര്യയും മകനും ഉൾപ്പെടെയുള്ളവർ അറസ്റ്റിലായിരുന്നു. കെട്ടിടത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ കോൺട്രാക്ടറെ ഉത്തർപ്രദേശിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സുധാംശുവിന്റെ കൂട്ടാളിയായ ശുഭത്തിനെയാണ് ഇനി പിടികൂടാനുള്ളത്. ഇതിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

 

അപകടത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തെ പിജി, ഹോസ്റ്റൽ സൗകര്യങ്ങൾ നിയന്ത്രിക്കുന്നതിനായി കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് ഡൽഹി സർക്കാർ. ഇതിനായി പുതിയ ബില്ല് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചു. ലോക്കൽ പൊലീസിൽ നിന്നുള്ള ക്ലിയറൻസും ഡൽഹി മുൻസിപ്പൽ കോ‍ർപ്പറേഷനിൽ(എംസിഡി) നിന്നുള്ള എൻഒസിയും നിർബന്ധമാക്കുന്ന വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തും. വിദ്യാർഥികൾക്ക് തങ്ങളുടെ പരാതികൾ ഉന്നയിക്കാനും വിവരങ്ങൾ ലഭ്യമാക്കാനുമായി പ്രത്യേക പോർട്ടലും സർക്കാരിന്റെ പരിഗണനയിലുണ്ട്. അടുത്ത രണ്ട് മാസത്തിനകം നിയമനിർമാണത്തിന് അന്തിമ രൂപം നൽകാനാണ് ഡൽഹി സർക്കാരിന്റെ നീക്കം. സിസിടിവി ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന നിർദേശവും ഉടൻ പ്രാബല്യത്തിൽ വരും.

 

നഗരത്തിൽ ഏകദേശം രണ്ട് ലക്ഷത്തോളം മുറികളിലായി ആയിരക്കണക്കിന് വിദ്യാർഥികൾ താമസിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. എന്നാൽ ഇവരെക്കുറിച്ചോ സ്ഥാപനങ്ങളെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ അധികൃതരുടെ പക്കലില്ല. ഇത് കണക്കിലെടുത്ത് നഗരത്തിലെ മുഴുവൻ പെയിങ് ഗസ്റ്റ് കേന്ദ്രങ്ങളിലും വ്യാപക സർവേ നടത്താൻ എംസിഡി ഒരുങ്ങുകയാണ്.

  • Related Posts

    മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

    Spread the love

    Spread the loveഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച…

    ഈ സോപ്പുപയോഗിച്ച് കൈകഴുകിയാൽ വരും ഗുരുതര രോഗങ്ങൾ; അമേരിക്കയിൽ വിവിധ ബ്രാൻഡഡ് ഉൽപന്നങ്ങൾ തിരിച്ചുവിളിച്ചു, മുന്നറിയിപ്പ്

    Spread the love

    Spread the loveവാഷിങ്ടൻ∙ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമായേക്കാവുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിൽ വിവിധ ബ്രാൻഡുകളുടെ ഹാൻഡ് സോപ്പുകൾ തിരിച്ചുവിളിച്ചു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.   സൂക്ഷ്മാണുക്കളായ സ്യൂഡോമോണാസ്, സെറാേഷ്യ എന്നീ…

    Leave a Reply

    Your email address will not be published. Required fields are marked *